“ലോകകപ്പിനു മുമ്പ് ടീമിനെ സജ്ജമാക്കാനുള്ള ചില പരീക്ഷണങ്ങൾ ആണ് നടക്കുന്നത്, ആശങ്കയില്ല” – രോഹിത് ശർമ്മ

Newsroom

ഏഷ്യ കപ്പിലെ തുടർച്ചയായ രണ്ട് പരാജയങ്ങൾ ആശങ്ക നൽകുന്നില്ല എന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. കഴിഞ്ഞ ലോകകപ്പിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ തുടർച്ചയായി രണ്ട് മത്സരങ്ങൾ പരാജയപ്പെടുന്നത്. അതും വളരെ ചെറിയ മാർജിനിൽ. രോഹിത് പറയുന്നു. താനും ടീമും ലോകകപ്പിന് മുന്നെ ചില ഉത്തരങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയാണ്. അതിനായുള്ള പരീക്ഷണങ്ങൾ ആണ് നടക്കുന്നത്‌. ക്യാപ്റ്റൻ പറഞ്ഞു.

സാധാരണ ആയി ഇന്ത്യ നാലു പേസർമാരെ ആണ് കളിപ്പിക്കാറ്. ഇപ്പോൾ ചില കോമ്പിനേഷനുകൾ പരീക്ഷിച്ച് ചില ഉത്തരങ്ങൾ കിട്ടുമോ എന്ന് നോക്കുകയാണ്. മത്സര ശേഷം രോഹിത് പറഞ്ഞു. ലോകകപ്പിനായുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണ് ഇതെല്ലാം എന്നും രോഹിത് പറഞ്ഞു. ഇപ്പോൾ തനിക്ക് പല പരിഹാരങ്ങളും ലഭിച്ചു കഴിഞ്ഞു എന്നും രോഹിത് പറഞ്ഞു.