“ഏകദിന ക്രിക്കറ്റ് അവസാനിപ്പിക്കുക അല്ല വേണ്ടത്
ഏകദിന ക്രിക്കറ്റ് അവസാനിപ്പിക്കണം എന്ന വാദങ്ങൾക്ക് എതിരെ രോഹിത് ശർമ്മ രംഗത്ത്. എല്ലാ ഫോർമാറ്റും ഒരു പോലെ പ്രധാനപ്പെട്ടത് ആണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. ഏകദിന ക്രിക്കറ്റിൽ നിന്നാണ് ഞാൻ എന്റെ പേര് ഉണ്ടാക്കിയത്. അതുവഴിയാണ് മികച്ച താരമായത്. രോഹിത് പറഞ്ഞു.
ഈ പറയുന്ന വാദങ്ങൾ ഒക്കെ അസംബന്ധമാണ്. ആളുകൾ നേരത്തെ ടെസ്റ്റ് ക്രിക്കറ്റിനെക്കുറിച്ച് ഇതുപോലെ സംസാരിക്കുകയായിരുന്നു. രോഹിത് ഓർമ്മിപ്പിച്ചു. എനിക്ക് ക്രിക്കറ്റ് ആണ് പ്രധാനം, ഏത് ഫോർമാറ്റിൽ ആയാലും. അദ്ദേഹം പറഞ്ഞു. ഏകദിനം അവസാനിക്കുന്നു എന്നോ ടി20 അവസാനിക്കുന്നു എന്നോ ടെസ്റ്റുകൾ അവസാനിക്കുന്നുവെന്നോ ഞാൻ ഒരിക്കലും പറയില്ല.
ഇതുകൂടാതെ വേറെയും ഫോർമാറ്റ് കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു, കാരണം എന്നെ സംബന്ധിച്ചിടത്തോളം ക്രിക്കറ്റ് കളിക്കുന്നതാണ് ഏറ്റവും പ്രധാനം. അദ്ദേഹം പറഞ്ഞു.
ഏത് ഫോർമാറ്റിൽ കളിക്കണമെന്നത് വ്യക്തിഗതമായ താല്പര്യമാണ്, എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം മൂന്ന് ഫോർമാറ്റുകളും പ്രധാനമാണ്. അദ്ദേഹം കൂട്ടിച്ചേർത്തു.