രോഹിത് ശർമ്മ മുംബൈ ഇന്ത്യൻസിനൊപ്പം പരിശീലനം ആരംഭിച്ചു

Staff Reporter

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ ടീമിനൊപ്പം പരിശീലനം ആരംഭിച്ചു. ഇംഗ്ലണ്ട് പരമ്പരക്ക് ശേഷം യു.എ.ഇയിൽ എത്തിയ രോഹിത് ശർമ്മ 6 ദിവസത്തെ നിർബന്ധിത ക്വറന്റൈൻ പൂർത്തിയാക്കിയതിന് ശേഷമാണ് ടീമിനൊപ്പം ചേർന്നത്. താരം ടീമിനൊപ്പം ചേരുന്ന വീഡിയോ മുംബൈ ഇന്ത്യൻസിന്റെ ട്വിറ്റർ ഹാൻഡിൽ പുറത്തുവിട്ടിരുന്നു.

മുംബൈ ഇന്ത്യൻസ് ടീം അംഗങ്ങൾ എല്ലാവരും ചേർന്ന് താരങ്ങളെ സ്വീകരിക്കുന്ന വീഡിയോ ആണ് മുംബൈ ഇന്ത്യൻസ് പുറത്ത്‌വിട്ടത്. രോഹിത് ശർമ്മയെ കൂടാതെ മറ്റൊരു മുംബൈ ഇന്ത്യൻസ് താരമായ ജസ്പ്രീത് ബുംറയും ടീമിനൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്. നാളെ നടക്കുന്ന മുംബൈ ഇന്ത്യൻസ് – ചെന്നൈ സൂപ്പർ കിങ്‌സ് മത്സരത്തോടെയാണ് ഐ.പി.എല്ലിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്.