“ധോണി സി എസ് കെയ്ക്ക് എങ്ങനെയാണോ, അതുപോലെയാണ് രോഹിത് മുംബൈ ഇന്ത്യൻസിന്” – ഇർഫാൻ പത്താൻ

Newsroom

Picsart 23 05 24 11 57 23 792
Download the Fanport app now!
Appstore Badge
Google Play Badge 1

മുംബൈ ഇന്ത്യൻസിന രോഹിത് ശർമ്മ വളരെ പ്രധാനപ്പെട്ട താരമാണ് എന്ന്യ്ൻ സിഎസ്‌കെയ്ക്ക് എംഎസ് ധോണി എങ്ങനെയാണോ അതുപോലെ ആണ് മുംബൈക്ക് രോഹിത് എന്നും ഇർഫാൻ പത്താൻ പറഞ്ഞു. രോഹിത് മുംബൈ ഇന്ത്യൻസ് ടീമിനെ കെട്ടിപ്പടുത്ത് രീതിയും അവരെ 5 ഐപിഎൽ കിരീടങ്ങളിലേക്ക് നയിച്ച രീതിയും ഗംഭീരമാണെന്നും രോഹിത് ശർമ്മ പറഞ്ഞു.

രോഹിത് 23 05 07 12 34 45 338

“ടീമിൽ രോഹിത് ശർമ്മയ്ക്ക് വലിയ സ്ഥാനമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം മുംബൈ ഇന്ത്യൻസിൽ രോഹിത് ശർമ്മയുടെ സ്ഥാനം സിഎസ്‌കെയിലെ ധോണിയുടെ സ്ഥാനത്തിൻ സമാനമാണ്. ക്യാപ്റ്റനെന്ന നിലയിൽ തന്റെ രക്തവും വിയർപ്പും നൽകി കൊണ്ടാണ് രോഹിത് ശർമ്മ ടീമിനെ കെട്ടിപ്പടുത്തത്, അദ്ദേഹം എല്ലായ്പ്പോഴും ഒരുപാട് സംഭാവന ചെയ്തിട്ടുണ്ട്.” ഇർഫാൻ പറഞ്ഞു.

“അദ്ദേഹം അതിശയിപ്പിക്കുന്ന ക്യാപ്റ്റനാണ്, ബൗളർമാരുടെ ക്യാപ്റ്റൻ. കഴിഞ്ഞ വർഷം ആർച്ചറു? ബുംറയും ഇല്ലാതിരുന്നിട്ടും, രോഹിതിന് ക്യാപ്റ്റനെന്ന നിലയിൽ മികച്ച ഐപിഎൽ സീസൺ ഉണ്ടായിരുന്നു,” ഇർഫാൻ പറഞ്ഞു.

“ഇപ്പോൾ, അന്താരാഷ്‌ട്ര തലത്തിൽ നേതൃപരമായ റോളുകൾ അവതരിപ്പിച്ച സ്കൈയും ബുംറയും രോഹിതും ഉള്ളതിനാൽ, ഹാർദിക്കിന് ഈ ക്യാപ്റ്റൻ സ്ഥാനം വലിറ്റ വെല്ലുവിളിയാകും.ഹാർദിക്കിന് ഇത് എളുപ്പമാകില്ല,” ഇർഫാൻ പറഞ്ഞു.