ടി20 ക്രിക്കറ്റില്‍ തനിക്ക് ഇരട്ട ശതകം നേടുവാനുള്ള ഏറ്റവും മികച്ച അവസരമായിരുന്നു ലങ്കയ്ക്കെതിരെ ഇന്‍ഡോറില്‍ 2017ല്‍ നടന്ന മത്സരമെന്ന് രോഹിത് ശര്‍മ്മ. ഇഷ്ടം പോലെ ഓവറുകള്‍ ബാക്കി നില്‍ക്കെയാണ് 43 പന്തില്‍ നിന്ന് 118 റണ്‍സ് നേടി രോഹിത് ശര്‍മ്മ പുറത്തായത്. അന്നത്തെ ആ അവസരമാണ് തനിക്ക് ലഭിച്ചതില്‍ ഏറ്റവും മികച്ചതെന്നും അന്ന് താന്‍ ടി20 ഇരട്ട ശതകം നേടണമായിരുന്നുവെന്നും രോഹിത് പറഞ്ഞു.
ഏകദിനത്തില്‍ രണ്ട് തവണയാണ് രോഹിത് ശര്‍മ്മ ഇരട്ട ശതകം നേടിയിട്ടുള്ളത്. ഇതുവരെ ആരും തന്നെ ഏഖദിനത്തില്‍ ഇത്രയും അധികം ഇരട്ട ശതകങ്ങള്‍ നേടിയിട്ടില്ല. എന്നാല്‍ ടി20യില്‍ ആരും ഈ നേട്ടം സ്വന്തമാക്കിയിട്ടില്ല. രോഹിത്താണ് ആരാധകര്‍ ഈ നേട്ടം സ്വന്തമാക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു താരം.
ഇന്‍ഡോറിലെ ആ മത്സരത്തില്‍ രോഹിത് 35 പന്തില്‍ നിന്ന് ശതകം നേടി പിന്നീട് 8 പന്തുകള്‍ കൂടി കഴിഞ്ഞപ്പോള്‍ പുറത്താകുകയായിരുന്നു. സിംബാബ്‍വേയ്ക്കെതിരെ 172 റണ്‍സ് നേടിയ ആരോണ്‍ ഫിഞ്ചിനാണ് ഇപ്പോള്‍ ടി20യിലെ ഉയര്‍ന്ന് സ്കോര്‍. രോഹിത്തും ഡേവിഡ് മില്ലറും 35 പന്തില്‍ നിന്ന് ശതകം നേടി വേഗത്തിലുള്ള ശതകത്തിന്റെ റെക്കോര്‍ഡ് കൈയ്യാളുന്നു.