അടിച്ചു തകർത്ത് രോഹിത് ശർമ്മ, ഏഷ്യാ കപ്പിൽ 1000 റൺസ് എടുക്കുന്ന ആദ്യ ഇന്ത്യൻ താരം

Img 20220906 203910

ഏഷ്യാ കപ്പിൽ ഇന്ന് നടക്കുന്ന ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തുൽ ക്യാപ്റ്റൻ രോഹിത ശർമ്മ തിളങ്ങിയതോടെ അദ്ദേഹം ഒരു പുതിയ റെക്കോർഡ് ഇട്ടു. ഏഷ്യാ കപ്പിൽ 1000 റൺസ് എടുക്കുന്ന ആദ്യ ഇന്ത്യൻ താരമായി രോഹിത് മാറി. ഇന്ന് 41 പന്തിൽ 72 റൺസ് അടിച്ചാണ് രോഹിത് ശർമ്മ ഔട്ട് ആയത്. അഞ്ച് ഫോറും നാല് സിക്സും അടങ്ങുന്നത് ആയിരുന്നു രോഹിതിന്റെ ഇന്നിങ്സ്.

ഇതുവരെ സച്ചിൻ ആയിരുന്നു ഏഷ്യ കപ്പിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് എടുത്ത താരം. സച്ചിന്റെ 971 റൺസ് മറികടന്നാണ് രോഹിത് ഇന്ന് 1000ലേക്ക് കടന്നു. ശ്രീലങ്കൻ താരങ്ങളായ സംഗക്കാരയും സനത് ജയസൂര്യയും മാത്രമാണ് ഏഷ്യ കപ്പിൽ 1000 റൺസ് എടുത്ത മറ്റു താരങ്ങൾ.

Most runs in Asia Cup

1220 – Sanath Jayasuriya
1075 – Kumar Sangakkara
1000 – Rohit Sharma*
971 – Sachin Tendulkar
920 – Virat Kohli
907 – Shoaib Malik