പാക്കിസ്ഥാനു എതിരായ ടീം ഇതിനകം തീരുമാനിച്ചു കഴിഞ്ഞു – രോഹിത് ശർമ്മ

20221015 195936

ഒക്ടോബർ 23 നു നടക്കാൻ ഇരിക്കുന്ന ടി 20 ലോകകപ്പിലെ പാക്കിസ്ഥാനു എതിരായ ടീമിനെ ഇതിനകം തീരുമാനിച്ചു കഴിഞ്ഞത് ആയി ക്യാപ്റ്റൻ രോഹിത് ശർമ്മ. തനിക്ക് അവസാന നിമിഷത്തെ തീരുമാനങ്ങളിൽ വിശ്വാസം ഇല്ലെന്ന് കൂട്ടിച്ചേർത്ത രോഹിത് താരങ്ങളെ തീരുമാനം അറിയിച്ചത് ആയും കൂട്ടിച്ചേർത്തു.

ഇതിനകം തന്നെ ആരൊക്കെ ടീമിൽ ഉണ്ടെന്നു താൻ താരങ്ങളെ അറിയിച്ചത് ആയി വ്യക്തമാക്കിയ രോഹിത് ഇനി അവരെ മത്സരത്തിന് ആയി തയ്യാറാക്കുക ആണ് തന്റെ ജോലി എന്നും കൂട്ടിച്ചേർത്തു. ചരിത്രപ്രസിദ്ധമായ മെൽബൺ ക്രിക്കറ്റ് മൈതാനത്തിൽ ആണ് ഇന്ത്യ, പാക്കിസ്ഥാൻ മത്സരം നടക്കുക.