നാളെ ലീഡ്സ് യുണൈറ്റഡിനു എതിരെ ഗബ്രിയേൽ ജീസുസ് കളിക്കുന്ന കാര്യം സംശയത്തിൽ

നാളെ നടക്കുന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ലീഡ്സ് യുണൈറ്റഡിനു എതിരെ ആഴ്‌സണലിന്റെ ഗബ്രിയേൽ ജീസുസ് കളിക്കുന്ന കാര്യം സംശയത്തിൽ ആണെന്ന് പരിശീലകൻ മൈക്കിൾ ആർട്ടെറ്റ. ലിവർപൂളിന് എതിരെ തലക്ക് പരിക്കേറ്റ ബ്രസീലിയൻ താരം മത്സരം പൂർത്തിയാക്കിയെങ്കിലും യൂറോപ്പ ലീഗ് മത്സരം കളിച്ചിരുന്നില്ല.

അതിനാൽ തന്നെ ചിലപ്പോൾ താരത്തെ ലീഡ്സ് യുണൈറ്റഡിനു എതിരായ മത്സരത്തിൽ ആർട്ടെറ്റ പകരക്കാരനായി ആയേക്കും ഉപയോഗിക്കുക. അങ്ങനെയെങ്കിൽ എഡി എങ്കിതിയ കളത്തിൽ ഇറങ്ങാൻ ആണ് സാധ്യത. അതേസമയം പരിക്കിൽ നിന്നു പൂർണ മോചിതൻ ആവാത്ത അലക്‌സ് സിഞ്ചെങ്കോ നാളെ കളിക്കാൻ സാധ്യതയില്ല.