ബിസിസിഐ ഓസ്ട്രേലിയന്‍ ടൂറിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ രോഹിത് ശര്‍മ്മയെ ഒരു സ്ക്വാഡിലും ഉള്‍പ്പെടുത്തിയിരുന്നില്ല. ഐപിഎലിനിടെ പരിക്കേറ്റ രോഹിത്തിനെ പരിഗണിക്കാതിരുന്നതിന് കാരണം ഇതാണെന്ന് പറയപ്പെടുന്നുവെങ്കിലും താരം ഫിറ്റ്നെസ്സ് തെളിയിച്ചാല്‍ ഓസ്ട്രേലിയന്‍ ടൂറിന്റെ ഭാഗമാകുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ ഏവരെയും ഞെട്ടിച്ച് കൊണ്ട് രോഹിത് നെറ്റ്സില്‍ പരിശീലനം നടത്തുന്ന വീഡിയോ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരുന്നു. ഇതോടെ പല തരത്തിലുള്ള അഭ്യൂഹങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നു.
4️⃣5️⃣ seconds of RO 4️⃣5️⃣ in full flow!🔥#OneFamily #MumbaiIndians #MI #Dream11IPL @ImRo45 pic.twitter.com/65ajVQcEKc
— Mumbai Indians (@mipaltan) October 26, 2020
എന്നാല്‍ ഈ നെറ്റ്സ് വീഡിയോയിലൂടെ കണ്ടതല്ല യഥാര്‍ത്ഥ ചിത്രമെന്നും ബിസിസിഐയുടെ ഡോക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം താരത്തിന്റെ പരിക്ക് പ്രശ്നമാണെന്നും രണ്ട് മുതല്‍ മൂന്ന് ആഴ്ച വരെ വിശ്രമം ആവശ്യമാണെന്നുമാണ് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നത്.
സാധാരണ സ്ട്രെയിന്‍ അല്ലെന്നും ഗ്രേഡ് 1 ഹാംസ്ട്രിംഗ് ടിയര്‍ ആണ് താരത്തിനുമെന്നാണ് ലഭിയ്ക്കുന്ന സൂചന. ഫ്രാഞ്ചൈസി പുറത്ത് വിട്ട വിഡിയോ യഥാര്‍ത്ഥ ചിത്രമല്ല കാണിക്കുന്നതെന്നും ബിസിസിഐയിലെ പേര് വെളിപ്പെടുത്താത്ത പ്രതിനിധി പറഞ്ഞു.