സച്ചിനെക്കാള്‍ മികച്ച ഏകദിന ഓപ്പണര്‍ രോഹിത്, താരം 90കളില്‍ കുടുങ്ങി കിടക്കുകയില്ല – സൈമണ്‍ ഡൂള്‍

Sports Correspondent

സച്ചിനെക്കാള്‍ മികച്ച ഏകദിന ഓപ്പണര്‍ രോഹിത് ശര്‍മ്മയാണെന്ന് പറഞ്ഞ് സൈമണ്‍ ഡൂള്‍. ഏകദിനത്തില്‍ രണ്ട് ഇരട്ട ശതകം നേടിയത് മാത്രമല്ല താരത്തെ മുന്നില്‍ നിര്‍ത്തുവാന്‍ ഈ ന്യൂസിലാണ്ട് മുന്‍ താരം കാരണമായി പറയുന്നത്. സച്ചിനെ പോലെ 90കളില്‍ രോഹിത്തിന് പരിഭ്രമമില്ലെന്നും സൈമണ്‍ സൂചിപ്പിച്ചു. 2019ല്‍ മികച്ച ഫോമിലായിരുന്ന രോഹിത്തിന്റെ കണക്കുകളും താരത്തിന്റെ മികവ് സൂചിപ്പിക്കുന്നുവെന്ന് മുന്‍ ന്യൂസിലാണ്ട് ഫാസ്റ്റ് ബൗളര്‍ വ്യക്തമാക്കി.

60-80 വരെയുള്ള വ്യക്തിഗത സ്കോറില്‍ തന്റെ സ്ട്രൈക്ക് റേറ്റ് ഉയര്‍ത്തുവാനുള്ള ശേഷി രോഹിത്തിനുണ്ടെന്നും ശതകത്തോട് അടുക്കുമ്പോളും അതിന്റെ സമ്മര്‍ദ്ദം താരത്തില്‍ കാണാറില്ലെന്നും സൈമണ്‍ ഡൂള്‍ വ്യക്തമാക്കി. തന്റെ കണക്കില്‍ അദ്ദേഹം ലോകത്തിലെ നമ്പര്‍ വണ്‍ ഓപ്പണര്‍ ആണെന്നും സൈമണ്‍ ഡൂള്‍ വ്യക്തമാക്കി. സച്ചിനെക്കാള്‍ മികച്ച സ്റ്റാറ്റ്സ് ആണ് രോഹിത് ശര്‍മ്മയുടേതെന്നും സൈമണ്‍ അഭിപ്രായപ്പെട്ടു.

2019 ലോകകപ്പില്‍ രോഹിത് ശര്‍മ്മ 5 ശതകങ്ങളാണ് നേടിയത്.