ഫ്ലമെംഗോ ക്ലബിൽ 38 പേർക്ക് കൊറോണ

- Advertisement -

ബ്രസീലിയൻ ക്ലബായ ഫ്ലമെംഗോ ക്ലബിൽ നിന്ന് ലഭിക്കുന്നത് വളരെ ആശങ്ക നൽകുന്ന വാർത്തയാണ്. ക്ലബിലെ 38 പേർക്ക് കൊറൊണ പൊസിറ്റീവ് ആണെന്ന് ക്ലബ് സ്ഥിരീകരിച്ചു. മൂന്ന് താരങ്ങൾ ഉൾപ്പെടെയാണ് 38പേർക്ക് കൊറോണ സ്ഥിരീകരിച്ചത്. ക്ലബിലെ ഒഫീഷ്യൽസിനും മറ്റു സ്റ്റാഫുകൾക്കും ഉൾപ്പെടെ 293 പേർക്ക് കൊറോണ പരിശോധന നടത്തിയിരുന്നു.

രോഗം സ്ഥിരീകരിച്ചവരിൽ ആർക്കും രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല എന്ന് ക്ലബ് അറിയിച്ചു. പോസിറ്റീവ് ആയവർ ഐസൊലേഷനിൽ പോകും. ടീം പരിശീലനം ആരംഭിക്കുന്നത് ഇപ്പോൾ ആലോചിക്കുന്നില്ല എന്നും ക്ലബ് അറിയിച്ചു. ക്ലബിന്റെ ഉഴിച്ചിൽക്കാരനായിരുന്നു ജോർഗീനോ കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. അദ്ദേഹത്തിനും കൊറോണ ആയിരുന്നു.

Advertisement