“ബാഴ്സലോണ വിടുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല”

- Advertisement -

ബാഴ്സലോണ വിടുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല എന്ന് ബാഴ്സലോണ മധ്യനിര താരം ഇവാൻ റാക്കിറ്റിച്. താരത്തെ വിൽക്കാൻ ബാഴ്സലോണ ശ്രമിക്കുന്നു എന്ന വാർത്തകൾ വരുന്നതിനിടയിലാണ് താരത്തിന്റെ പ്രതികരണം. താൻ അവസാന ആറു വർഷമായി ഇവിടെ ഉണ്ട് എന്നും ഇവിടെ സന്തോഷവാനാണ് എന്നും റാകിറ്റിച് പറഞ്ഞു.

ഇനിയും ഒരു വർഷം കൂടെ കരാർ ബാക്കിയുണ്ട്ം ഒരു കരാർ ഒപ്പിവെച്ചാൽ അത് പൂർത്തിയാക്കുന്നത് വരെ വേറെ കാര്യങ്ങൾ ചിന്തിക്കേണ്ടതില്ല എന്ന് റാക്കിറ്റിച് പറഞ്ഞു. ക്ലബിന് തന്നെ വേണ്ട എങ്കിൽ അത് അപ്പോൾ ചർച്ച ചെയ്യാമെന്നും റാക്കിറ്റിച് പറഞ്ഞു.

Advertisement