ഇന്ത്യയുടെ ബൗളിംഗിൽ ആശങ്ക ഉണ്ട് എന്ന് രോഹിത് ശർമ്മ

Newsroom

Picsart 22 10 03 00 43 13 691
Download the Fanport app now!
Appstore Badge
Google Play Badge 1

ദക്ഷിണാഫ്രിക്കക്ക് എതിരായ പരമ്പര സ്വന്തമാക്കിയതിൽ സന്തോഷം ഉണ്ട് എങ്കിലും ഇന്ത്യയുടെ ബൗളിംഗിൽ ആശങ്ക ഉണ്ട് എന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ. സത്യസന്ധമായി പറഞ്ഞാൽ ഡെത്ത് ബൗളിംഗിനെക്കുറിച്ച് ആശങ്കയുണ്ട്, കാരണം ഞങ്ങൾ നന്നായി ബൗൾ ചെയ്തിട്ടില്ല. ഞങ്ങൾ വെല്ലുവിളി നേരിടുന്ന മേഖലയാണിത്. രോഹിത് ശർമ്മ പറഞ്ഞു.

ഇന്നലെ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ 221 റൺസ് വഴങ്ങിയിരുന്നു. ഏഷ്യ കപ്പിലും ഓസ്ട്രേലിയക്ക് എതിരായ പരമ്പരയിലും ഇന്ത്യയുടെ ബൗളിംഗ് ദയനീയമായിരുന്നു.

രോഹിത് 004147

അടുത്ത കാലത്തായി ഓരോ വ്യക്തിയിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും അവരവർ അവരുടെ ജോലി ചെയ്യുകയും ചെയ്യുന്ന രീതിയിൽ ആണ് ഇന്ത്യ ബാറ്റിംഗിനെ സമീപിക്കുന്നത് എന്നും രോഹിത് ശർമ്മ പറഞ്ഞു.

ഇന്നലെ മികച്ച പ്രകടനം നടത്തിയ സൂര്യകുമാറിനെ മത്സര ശേഷം രോഹിത് പുകഴ്ത്തി. സൂര്യയുടെ ഫോം നിലനിർത്താൻ ലോകകപ്പിലെ ആദ്യ മത്സരം വരെ സൂര്യയെ കളിപ്പിക്കാതിരിക്കാൻ ഞാൻ ആലോചിക്കുന്നു എന്ന് താമാശയായി രോഹിത് പറഞ്ഞു.