ടി20 ക്രിക്കറ്റിൽ 11,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമായി വിരാട് കോഹ്ലി
ഇന്നലെ ദക്ഷിണാഫ്രിക്കക്ക് എതിരായ മത്സരത്തോടെ ടി20 ക്രിക്കറ്റിൽ 11,000 റൺസ് തികയ്ക്കുന്ന ആദ്യത്തെ ഇന്ത്യൻ താരമായി വിരാട് കോഹ്ലി മാറി.
കീറൺ പൊള്ളാർഡ്, ക്രിസ് ഗെയ്ൽ, ഷൊയ്ബ് മാലിക് എന്നിവർ മാത്രമാണ് ഇതിനു മുമ്പ് ഈ നേട്ടം കൈവരിച്ചത്. ഗുവാഹത്തിയിൽ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യിൽ 49 റൺസ് നേടിയതോടെ ആണ് വിരാട് കോഹ്‌ലി 11,000 റൺസ് പിന്നിട്ടത്.

ടി20യിൽ കൂടുതൽ റൺസ് എടുത്ത താരങ്ങൾ;
Chris Gayle – 14,562 runs in 463 matches
Kieron Pollard – 11,915 runs in 614 matches
Shoaib Malik – 11,902 runs in 481 matches
Virat Kohli – 11,030 runs in 354 matches
David Warner – 10,870 runs in 328 matches