ലയണൽ മെസ്സിയുടെ അടുത്ത സുഹൃത്തും അർജന്റീന സഹതാരവുമായ റോഡ്രിഗോ ഡി പോൾ ഇന്റർ മയാമിയിൽ ചേരാൻ ഒരുങ്ങുന്നു. അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് മേജർ ലീഗ് സോക്കറിലേക്ക് ഒരു ഹ്രസ്വകാല കരാറിലാണ് ഈ 31 വയസ്സുകാരൻ മിഡ്ഫീൽഡർ എത്തുക. ഈ കരാർ പിന്നീട് ഒരു മൾട്ടി-ഇയർ കരാറാക്കി നീട്ടാനുള്ള ഓപ്ഷൻ ഉണ്ടാകും.
ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും, ചർച്ചകളുമായി അടുത്ത വൃത്തങ്ങൾ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. 2021-ൽ ഉഡിനെസിൽ നിന്ന് അത്‌ലറ്റിക്കോ മാഡ്രിഡിൽ എത്തിയതുമുതൽ സിമിയോണിയുടെ ടീമിലെ പ്രധാന താരമാണ് ഡി പോൾ. അദ്ദേഹത്തിന് അത്‌ലറ്റിക്കോ മാഡ്രിഡുമായി ഒരു വർഷത്തെ കരാർ കൂടി ബാക്കിയുണ്ടായിരുന്നു.
ഈ മാസം അവസാനം ആരംഭിക്കുന്ന ലീഗ്സ് കപ്പ് മത്സരങ്ങൾക്ക് മുന്നോടിയായി ഡി പോളിനെ സൈൻ ചെയ്യാനാണ് മയാമി ആഗ്രഹിക്കുന്നത്. 2022-ലെ അർജന്റീനയുടെ ലോകകപ്പ് വിജയത്തിലും 2021, 2024 വർഷങ്ങളിലെ കോപ്പ അമേരിക്ക കിരീട നേട്ടങ്ങളിലും ഡി പോൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.