ഇതിഹാസം റോബി ഫൗളർ ഇനി ഈസ്റ്റ് ബംഗാൾ പരിശീലകൻ

20201009 193259
- Advertisement -

ഐ എസ് എല്ലിലേക്ക് എത്തുന്ന ഈസ്റ്റ് ബംഗാൾ പരിശീലകൻ തീരുമാനമായി. ലിവർപൂളിന് വേണ്ടി ഗോളടിച്ച് കൂട്ടിയിട്ടുള്ള ഇതിഹാസം റോബി ഫൗളറാണ് ഈസ്റ്റ് ബംഗാളുമായി കരാർ ഒപ്പുവെച്ചത്. റോബി ഉടൻ തന്നെ ഇന്ത്യയിലേക്ക് എത്തും. പ്രീമിയർ ലീഗിൽ പ്രവർത്തിച്ച് പരിചയസമ്പത്തുള്ള പരിശീലക സംഘവുമായാകും ഫൗളർ ഇന്ത്യയിൽ എത്തുന്നത്. കഴിഞ്ഞ സീസണിൽ ഓസ്ട്രേലിയൻ ക്ലബാറയ ബ്രിസ്ബൈൻ റോറിന്റെ പരിശീലകനായിരുന്നു റോബി.

ബ്രിസ്ബെയ്നിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ റോബി ഫൗളർ എന്ന പരിശീലകനായിരുന്നു. എന്നാൽ കൊറോണ വന്ന സാഹചര്യത്തിൽ ജോലി ഉപേക്ഷിച്ച് റോബി ഇംഗ്ലണ്ടിലേക്ക് മടങ്ങുക ആയിരുന്നു. മുമ്പ് തായ്ലാന്റ് ക്ലബായ‌ മുവാങ്തോങ് യുണൈറ്റഡിനെയും റോബി പരിശീലിപ്പിച്ചിട്ടുണ്ട്. ലിവർപൂൾ ടീമിൽ 17 വർഷങ്ങളോളം കളിച്ച റോബി 120ൽ അധികം ഗോളുകൾ ക്ലബിനായി നേടിയിട്ടുണ്ട്.

ലിവർപൂൾ കൂടാതെ ലീഡ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി എന്നീ ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്. കുറച്ച് കാലം ലിവർപൂൾ അക്കാദമിയുടെ പരിശീലകനും ആയിരുന്നു. റോബി ഫൗളറിന്റെ വരവ് ഈസ്റ്റ് ബംഗാളിന് കൂടുതൽ ലോക ശ്രദ്ധയും നൽകും.

Advertisement