“റിഷഭ് പന്ത് മികച്ച പ്രകടനം പുറത്തെടുക്കണം, അല്ലെങ്കിൽ സഞ്ജുവിന് അവസരം കൊടുക്കണം”

Staff Reporter

ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തിൽ ടീമിന്റെ വിശ്വാസത്തിന് അനുസരിച്ച് മികച്ച പ്രകടനം പുറത്തെടുക്കണമെന്നും അല്ലെങ്കിൽ റിഷഭ് പന്ത് സഞ്ജു സാംസണ് വഴിമാറി കൊടുക്കണമെന്ന് മുൻ ഇന്ത്യൻ താരം വി.വി.എസ് ലക്ഷ്മൺ. ടീം മാനേജ്‌മന്റ് റിഷഭ് പന്തിൽ അർപ്പിച്ച വിശ്വാസത്തിന് അനുസരിച്ച് മികച്ച പ്രകടനം താരം പുറത്തെടുത്തിട്ടില്ലെന്നും ലക്ഷ്മൺ പറഞ്ഞു.

വെസ്റ്റിൻഡീസിനെതിരായ ടി20 ടീമിൽ സഞ്ജു സാംസണ് അവസരം നൽകിയത് റിഷഭ് പന്ത് മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിൽ അവസരം നഷ്ടപ്പെടുമെന്ന ടീം മാനേജ്മെന്റിന്റെ സൂചനയാണെന്നും ലക്ഷ്മൺ പറഞ്ഞു. റിഷഭ് പന്തിന് ടീം മാനേജ്‌മന്റ് ഒരുപാട് അവസരം നൽകിയിട്ടുണ്ടെന്നും റിഷഭ് പന്തിന് തന്നിൽ അർപ്പിച്ച വിശ്വാസത്തിന് അനുസരിച്ച മികച്ച പ്രകടനം നൽകണമെന്നും ലക്ഷ്മൺ പറഞ്ഞു. ശിഖർ ധവാന് പരിക്കേറ്റതോടെയാണ് ഇന്ത്യൻ ടീമിൽ സഞ്ജു സാംസണ് അവസരം ലഭിച്ചത്.