രണ്ട് തവണ ലീഡ് എടുത്തിട്ടും ഒഡിഷക്കെതിരെ ചെന്നൈയിന് സമനില

ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ട് തവണ ലീഡ് എടുത്തിട്ടും ഒഡിഷക്കെതിരെ സമനിലയിൽ കുടുങ്ങി ചെന്നൈയിൻ എഫ്.സി. സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 2-2ന് ഒഡിഷ ചെന്നൈയിനെ സമനിലയിൽ പിടിക്കുകയായിരുന്നു.

ആദ്യ പകുതിൽ ചെന്നൈയിൻ ആധിപത്യം പുലർത്തിയ മത്സരത്തിൽ വാൽസ്കിസ് ആണ് ചെന്നൈയിന് വേണ്ടി ആദ്യം ഗോൾ നേടിയത്. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ സിസ്കോയിലൂടെ ഒഡിഷ മത്സരത്തിൽ സമനില പിടിച്ചു. തുടർന്ന് വാൽസ്കിസിന്റെ രണ്ടാമത്തെ ഗോളിലൂടെ ചെന്നൈയിൻ വീണ്ടും മത്സരത്തിൽ ലീഡ് നേടിയെങ്കിലും അരിഡാനെ സന്റാനയിലൂടെ ഒഡിഷ രണ്ടാം തവണയും ഒഡിഷ സമനില പിടിക്കുകയായിരുന്നു.

തുടർന്ന് അവസാന മിനിറ്റുകളിൽ ഇരു ടീമുകളും വിജയ ഗോളിനായി പരിശ്രമിച്ചെങ്കിലും മത്സരം സമനിലയിൽ അവസാനിക്കികയായിരുന്നു.