ഇംഗ്ലണ്ടിൽ നടക്കുന്ന നെക്സ്റ്റ് ജെൻ കപ്പിന് യോഗ്യത നേടി കേരള ബ്ലാസ്റ്റേഴ്സ്. ഡെവലപ്മെന്റ് ലീഗിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് റിലയൻസ് ഫൗണ്ടേഷൻ യംഗ് ചാമ്പ്സിനെ പരാജയപ്പെടുത്തിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ നേട്ടം സ്വന്തമാക്കിയത്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മുഹമ്മദ് ബാസിത്, നിഹാൽ സുധീഷ്, വിൻസി ബരേറ്റോ,ശ്രീക്കുട്ടൻ എന്നിവരാണ് ഗോളടിച്ചത്. ആറ് മത്സരങ്ങളിൽ നിന്നും 15 പോയന്റുമായാണ് കേരള ബ്ലാസ്റ്റേഴ്സ് നെക്സ്റ്റ് ജെൻ കപ്പിന് യോഗ്യത നേടിയത്. ലീഗ് ലീഡേഴ്സായ ബെംഗളൂരു എഫ്സി ആദ്യം തന്നെ യോഗ്യത നേടിയിരുന്നു.
A resounding victory at the Benaulim Football Ground! 🙌#KBFCRFYC #LetsPlay #RFDevelopmentLeague #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/9WVuSdANaz
— Kerala Blasters FC (@KeralaBlasters) May 8, 2022
കളിയുടെ 42ആം മിനുട്ടിൽ ബാസിതിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ നേടിയത്. ഗിവ്സണാണ് ഗോളിന് വഴിയൊരുക്കിയത്. രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ നിഹാൽ സുധീഷിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് നേടി. 76ആം മിനുട്ടിൽ വിൻസി ബരെറ്റോയുടെ ഗോളിന് വഴിയൊരുക്കുകയും ചെയ്തു നിഹാൽ. പകരക്കാരനായി ഇറങ്ങിയ ശ്രീക്കുട്ടൻ ഗോൾ കീപ്പറെ കാഴ്ച്ചക്കാരനാക്കി ബ്ലാസ്റ്റേഴ്സിന് 4-0ന്റെ ജയം സമ്മാനിച്ചു. മെയ് 12ന് കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ്സിയെയാണ് ഇനി നേരിടുക.