ഏകപക്ഷീയം, ആധികാരികം ചെന്നൈ

Chennaisuperkings

ഡൽഹി ക്യാപിറ്റൽസിന്റെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ക്ക് വലിയ തിരിച്ചടി നൽകി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഇന്നത്തെ കനത്ത പരാജയത്തോടെ റൺ റേറ്റ് നിര്‍ണ്ണായകം ആയേക്കാവുന്ന പ്ലേ ഓഫ് റേസിൽ ഡൽഹിയ്ക്ക് തിരിച്ചടിയായിരിക്കുകയാണ് ഈ 91 റൺസ് തോൽവി. 17.4 ഓവറിൽ 117 റൺസിനാണ് ഡൽഹി ഓള്‍ഔട്ട് ആയത്.

209 റൺസ് വിജയത്തിനായി നേടേണ്ടിയിരുന്ന ഡൽഹിയ്ക്ക് മത്സരത്തിന്റെ ഒരു ഘട്ടത്തിലും ചെന്നൈ ബൗളര്‍മാര്‍ക്ക് മേൽ ആധിപത്യം നേടുവാന്‍ സാധിച്ചിരുന്നില്ല. 25 റൺസ് നേടിയ മിച്ചൽ മാര്‍ഷ് ടോപ് സ്കോറര്‍ ആയപ്പോള്‍ ശര്‍ദ്ധുൽ താക്കൂര്‍ 24 റൺസ് നേടി പുറത്തായി. ഋഷഭ് പന്ത് 11 പന്തിൽ 21 റൺസും ഡേവിഡ് വാര്‍ണര്‍ 19 റൺസും നേടിയതൊഴിച്ചാൽ ആര്‍ക്കും തന്നെ ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാനായില്ല.

ചെന്നൈയ്ക്കായി മോയിന്‍ അലി മൂന്നും ഡ്വെയിന്‍ ബ്രവോ, മുകേഷ് ചൗധരി, സിമര്‍ജീത് സിംഗ് എന്നിവര്‍ രണ്ടും വിക്കറ്റാണ് നേടിയത്.