ഇന്ന് നെരോകയ്ക്ക് എതിരെ നേടിയ വിജയം ഗോകുലം കേരള എഫ് സിയെ റിലഗേഷൻ ഭീഷണിയിൽ നിന്ന് രക്ഷിച്ചിരിക്കുകയാണ്. ഐ ലീഗിൽ ഈ സീസണിൽ റിലഗേഷൻ ഉണ്ടാകുമോ ഇല്ലയോ എന്ന് വ്യക്തമല്ല എങ്കിലും ആ അനിശ്ചിതത്വത്തെ ഓർത്ത് ഗോകുലം കേരള എഫ് സി ഇനി വിഷമിക്കേണ്ടതില്ല. ലീഗിൽ അവസാന സ്ഥാനത്ത് എത്തുന്ന ഒരു ടീമാണ് ഐ ലീഗിൽ റിലഗേറ്റ് ചെയ്യപ്പെടുക. ഇന്നത്തെ വിജയത്തോടെ ഗോകുലം കേരള 17 പോയന്റിൽ എത്തിയിരിക്കുകയാണ്.
ഹെഡ് ടു ഹെഡിന്റെ മികവിൽ 17 പോയന്റുള്ള മിനേർവയെ പിന്നിലാക്കി ഒമ്പതാം സ്ഥാനത്താണ് ഇപ്പോൾ ഗോകുലം കേരള എഫ് സി ഉള്ളത്. 11 പോയന്റുള്ള മിനേർവ പഞ്ചാബും 17 പോയന്റുള്ള മിനേർവ പഞ്ചാബുമാണ് പിറകിൽ. മിനേർവയ്ക്കും ലജോങ്ങിനും രണ്ട് മത്സരങ്ങൾ വീതം ബാക്കിയുണ്ട്. അവസാന രണ്ടു മത്സരങ്ങളും വിജയിച്ചാൽ ലജോങ്ങിനും 17 പോയന്റാകും. ഗോകുലം കേരള എഫ് സി ഈസ്റ്റ് ബംഗാളിനെതിരായ അവസാന മത്സരം പരാജയപ്പെടുകയാണെങ്കിൽ ഗോകുലവും ലജോങ്ങും 17 പോയന്റിൽ എത്തും.
പക്ഷേ അപ്പോഴും ഹെഡ് ടു ഹെഡിലെ മികവ് ഗോകുലത്തെ മുന്നിൽ എത്തിക്കും. ലജോങ്ങിനെ ഈ സീസണിൽ രണ്ട് തവണ നേരിട്ടപ്പോൾ ഒരു കളിയിൽ ഗോകുലം വിജയിക്കുജയും ഒരു കളി സമനില ആവുകയുമാണ് ചെയ്തത്. ഐ ലീഗിൽ ഗോൾ ഡിഫറൻസ് അല്ല പകരം ഹെഡ് ടു ഹെഡാണ് പോയന്റ് തുല്യമായാൽ പരിഗണിക്കുക. അതുകൊണ്ട് ഇങ്ങനെ ഒരു സാഹചര്യത്തിലും ഗോകുലം അവസാന സ്ഥാനത്ത് ആകില്ല.
മിനേർവ പഞ്ചാബും ഗോകുലം കേരള എഫ് സിയും ശേഷിക്കുന്ന മത്സരങ്ങൾ പരാജയപ്പെടുകയും ലജോങ്ങ് രണ്ട് മത്സരങ്ങൾ വിജയിക്കുകയും ചെയ്താൽ മൂന്ന് ടീമുകളും 17 പോയന്റിൽ എത്തും. അപ്പോഴും ഗോകുലത്തിന് പേടിക്കേണ്ടതില്ല. രണ്ടിൽ കൂടുതൽ ടീമുകൾ ഒരേ പോയന്റിൽ എത്തിയാൽ ഹെഡ് ടു ഹെഡിലെ ഗോൾ ഡിഫറൻസ് ആണ് നോക്കുക. അതായത് ഈ മൂന്ന് ടീമുകൾ തമ്മിൽ കളിച്ച മത്സര ഫലങ്ങൾ നോക്കും. അങ്ങനെ നോക്കിയാലും മിനേർവയെയും ലജോങ്ങിനെയും തോൽപ്പിച്ചിട്ടുള്ള ഗോകുലം രക്ഷപ്പെടും.
ചുരുക്കി പറഞ്ഞാൽ അടുത്ത കൊല്ലവും ഗോകുലം കേരള എഫ് സി ദേശീയ ലീഗിൽ കളിക്കുന്നത് കേരത്തിൽ ഫുട്ബോൾ ആരാധകർക്ക് കാണാം.
H2H of the 3 Teams (in case of 2 teams on equal points)
SLFC 1-1 GKFC
GKFC 3-1 SLFC
MPFC 1-1 GKFC
GKFC 1-0 MPFC
MPFC 0-1 SLFC
SLFC 2-2 MPFC
Overall GD among 3 Teams (in case of 3 teams on equal points)
GKFC = +3
SLFC = -1
MPFC = -2