ലാലിഗ കിരീട പോരാട്ടത്തിൽ ഒന്ന് പിറകോട്ട് പോയ റയൽ മാഡ്രിഡ് ഇന്ന് ഏകപക്ഷീയമായ വിജയവുമായി കിരീട പോരട്ടത്തിൽ തിരികെയെത്തി. ഇന്ന് ലീഗിൽ ഗ്രാനഡയെ വീഴ്ത്താൻ റയൽ മാഡ്രിഡിനായി. ഗ്രാനഡയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു റയലിന്റെ വിജയം. ഇരു ടീമിലെയും പ്രധാന താരങ്ങളിൽ പലരും പരിക്ക് കാരണം ഇന്ന് കളത്തിൽ ഇറങ്ങിയിരുന്നില്ല.
17ആം മിനുട്ടിൽ ആയിരുന്നു റയലിന്റെ ആദ്യ ഗോൾ. മധ്യനിര താരം മോഡ്രിചിന്റെ വക ആയിരുന്നു ഗോൾ. ആദ്യ പകുതിയുടെ അവസാനം റോഡ്രിഗോ റയലിന്റെ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ 71ആം മിനുട്ടിൽ മൊളിനയിലൂടെ ഗ്രാനഡ ഒരു ഗോൾ മടക്കി. എന്നാൽ അഞ്ചു മിനുട്ടുകൾക്ക് അകം രണ്ടു ഗോളുകൾ മടക്കി കൊണ്ട് റയൽ കളി കൈക്കലാക്കി. 75ആം മിനുട്ടിൽ ഒഡ്രിയിസോളയും 76ആം മിനുട്ടൊൽ ബെൻസീമയുമായിരുന്നു ഗോളുകൾ നേടിയത്.
ഈ വിജയത്തോടെ റയൽ മാഡ്രിഡിന് 78 പോയിന്റായി. ഒന്നാമതുള്ള അത്ലറ്റിക്കോയ്ക്ക് 80 പോയിന്റും മൂന്നാമതുള്ള ബാഴ്സലോണക്കു 76 പോയിന്റുമാണ് ഉള്ളത്. ഇനി ലീഗിൽ രണ്ടു മത്സരങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ.