സാഞ്ചോ ഹാളണ്ട് വിളയാട്ട്, ജർമ്മൻ കപ്പ് ഡോർട്മുണ്ടിന് സ്വന്തം

ജർമ്മൻ കപ്പ് സ്വന്തമാക്കിയിരിക്കുകയാണ് ബൊറൂസിയ ഡോർട്മുണ്ട്. ഇന്ന് ജർമ്മൻ കപ്പ് ആയ ഡി എഫ് ബി പൊകാലിന്റെ ഫൈനലിൽ ഏകപക്ഷീയ സ്കോറിൽ ലൈപ്സിഗിനെ ആണ് ബൊറൂസിയ ഡോർട്മുണ്ട് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഡോർട്മുണ്ടിന്റെ വിജയം. ലീഗിലെ മോശം സീസണിൽ നിന്ന് ഒരു ആശ്വാസമാകും ഡോർട്മുണ്ടിന്റെ ഈ കിരീടം.

ഇന്ന് സാഞ്ചോയും ഹാളണ്ടുമാണ് ഡോർട്മുണ്ടിന്റെ വിജയ ശില്പികളായത്. ഇരട്ട ഗോളുകളാണ് ഇരുവരും ഇന്ന് നേടിയത്. സാഞ്ചോ ഒരു അസിസ്റ്റും ഇന്ന് സംഭാവന ചെയ്തു. ആദ്യ പകുതിയിൽ തന്നെ ഡോർട്മുണ്ട് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. രണ്ടാം പകുതിയിൽ ഓൽമോയിലൂടെ ഒരു ഗോൾ ലൈപ്സിഗ് മടക്കി എങ്കിലും 87ആം മിനുട്ടിലെ ഹാളണ്ടിന്റെ ഗോൾ ഡോർട്മുണ്ടിന്റെ വിജയം ഉറപ്പിച്ചു. ഇത് അഞ്ചാം തവണയാണ് ഡോർട്മുണ്ട് ജർമ്മൻ കപ്പ് ഉയർത്തുന്നത്.