IPL 2021: രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും നേർക്കുനേർ, ടോസ് അറിയാം

Staff Reporter

ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ഇന്ന് കഴിഞ്ഞ തവണത്തെ ജേതാക്കളായ മുംബൈ ഇന്ത്യൻസും വിരാട് കോഹ്‌ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഏറ്റുമുട്ടും. മത്സരത്തിൽ ടോസ് നേടിയ ആർ.സി.ബി ക്യാപ്റ്റൻ വിരാട് കോഹ്‌ലി ബൗൾ ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു. മത്സരത്തിൽ ടോസ് നേടിയാലും മുംബൈ ഇന്ത്യൻസ് ബൗളിംഗ് തന്നെ തിരഞ്ഞെടുക്കുമായിരുന്നെന്ന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞു.

ആർ.സി.ബി നിരയിൽ മാക്‌സ്‌വെൽ, ജാമിസൻ, ക്രിസ്ത്യൻ എന്നിവർ ഇന്ന് അവർക്ക് വേണ്ടി അരങ്ങേറ്റം കുറിക്കും. അതെ സമയം കോവിഡ് ബാധിതനായ ദേവ്ദത്ത് പടിക്കൽ ടീമിൽ ഇടം പിടിച്ചിട്ടില്ല. മുംബൈ നിരയിൽ കഴിഞ്ഞ വർഷത്തെ ഫൈനൽ കളിച്ചതിൽ നിന്ന് രണ്ട് മാറ്റങ്ങൾ മാത്രമാണ് ഉള്ളത്. ലിന്നും ജാൻസണുമാണ് ടീമിൽ ഇടം പിടിച്ചത്.