ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന വനിതാ പ്രീമിയർ ലീഗ് പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിന് എതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു 11 റൺസിൻ്റെ ജയം നേടി. ഇതോടെ മുംബൈ ഇന്ത്യൻസ് എലിമിനേറ്റർ കളിക്കേണ്ടി വരും എന്ന് ഉറപ്പായി.

ആദ്യം ബാറ്റ് ചെയ്ത ആർസിബി വനിതകൾ സ്മൃതി മന്ദാനയുടെ 37 പന്തിൽ 53 റൺസിൻ്റെയും എല്ലിസ് പെറിയുടെ പുറത്താകാതെ നേടിയ 49 റൺസിൻ്റെയും ബലത്തിൽ 199/3 എന്ന ശക്തമായ സ്കോർ പടുത്തുയർത്തി.
മറുപടിയായി, MI ഒരു പോരാട്ടം നടത്തി, നാറ്റ് സ്കൈവർ-ബ്രണ്ട് 35 പന്തിൽ 69 റൺസെടുത്തു. എന്നിരുന്നാലും, വിക്കറ്റുകൾ വീണത് അവരുടെ ചെയ്സ് മന്ദഗതിയിലാക്കിം അവസാനം സജന സജീവം പൊരുതി നോക്കി എങ്കിലും ലക്ഷ്യം ദൂരെ ആയിരുന്നു. അവരുടെ ഇന്നിംഗ്സ് 20 ഓവറിൽ 188/9 എന്ന നിലയിൽ അവസാനിച്ചു. സ്‌നേഹ് റാണ (3/26), പെറി (2/53) എന്നിവർ ആർസിബിക്കായി നന്നായി ബൗൾ ചെയ്തു.