മേസൺ ഗ്രീൻവുഡിൻ്റെ ഭാവിയെക്കുറിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് വീണ്ടും ആലോചിക്കുൻ എന്നും പുതിയ ഒരു തീരുമാനം എടുക്കുമെന്നും മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ പുതിയ നിക്ഷേപകൻ സർ ജിം റാറ്റ്ക്ലിഫ് വ്യക്തമാക്കി. ഗ്രീൻവുഡ് ഇനി ടീമിനായി കളിക്കില്ല എന്നായിരുന്നു നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിച്ചിരിക്കുന്നത്.
എന്നാൽ ഈ വിഷയം പുന പരിശോധന നടത്തും എന്ന് റാറ്റ്ക്ലിഫ് പറഞ്ഞു. ഗ്രീൻവുഡ് തന്റെ പങ്കാളിയെ ആക്രമിച്ചതുമായി വന്ന കേസിന് ശേഷം താരത്തെ ക്ലബ് സസ്പെൻഡ് ചെയ്തിരുന്നു. കേസ് തള്ളി കളഞ്ഞ ശേഷം താരത്തെ യുണൈറ്റഡ് തിരിച്ചെടുക്കാൻ ശ്രമിച്ചു എങ്കിലും ആരാധകർ വിമർശിച്ചതോടെ യുണൈറ്റഡ് ആ പ്ലാനിൽ നിന്ന് പിന്മാറി.
ഗ്രീൻവുഡ് നിലവിൽ സ്പാനിഷ് ടീമായ ഗെറ്റാഫെയിൽ ലോണിൽ കളിക്കുകയാണ്. ഗ്രീന്വുഡിന് 2025 വരെയുള്ള കരാർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉണ്ട്.
“നിങ്ങൾ യുവാക്കളോടാണ് ഇടപഴകുന്നത്, അവർ എല്ലായ്‌പ്പോഴും മികച്ച സാഹചര്യങ്ങളിൽ വളർത്തപ്പെട്ടവരല്ല, അവർ വളരെ കഴിവുള്ളവരാണ്, അവർക്ക് ധാരാളം പണമുണ്ട്, അവർക്ക് എല്ലായ്പ്പോഴും നല്ല ഗൈഡൻസ് കിട്ടി കാണില്ല.” റാറ്റ്ക്ലിഫ് പറഞ്ഞു.
“ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നമ്മൾ എന്താണ് ചെയ്യേണ്ടത്, വസ്തുതകൾ എന്താണെന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട് – യഥാർത്ഥ വസ്തുതകൾ, ഹൈപ്പല്ല – യഥാർത്ഥ വസ്തുതകൾ എന്താണെന്ന്. എന്നിട്ട് നമ്മൾ ന്യായമായ തീരുമാനം എടുക്കേണ്ടതുണ്ട്.” റാറ്റ്ക്ലിഫ് പറഞ്ഞു.