രഞ്ജി ട്രോഫി സെമി ഫൈനലിൽ ഗുജറാത്തിന് അവരുടെ ആദ്യ ഇന്നിങ്സിൽ മികച്ച തുടക്കം. ഇപ്പോൾ കളി മൂന്നാം സെഷനിലേക്ക് കടക്കുമ്പോൾ ഗുജറാത്ത് 152-1 എന്ന നിലയിലാണ്. അവർക്ക് ഓപ്പണർ ആര്യ ദേശായിയുടെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്.
73 റൺസ് എടുത്ത ദേശായിയെ ബാസിൽ ബൗൾഡ് ആക്കുക ആയിരുന്നു. ഇപ്പോൾ 74 റൺസുമായി പഞ്ചലും 5 റൺസുമായി ഹിംഗ്രജിയയും ആണ് ക്രീസിൽ ഉള്ളത്. കേരളത്തിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 457ന് 305 റൺസ് പിറകിലാണ് അവർ ഇപ്പോൾ. അവസാന സെഷനിൽ കൂടുതൽ വിക്കറ്റ് നേടാനാകും എന്ന പ്രതീക്ഷയിലാണ് കേരളം.