രഞ്ജി ട്രോഫിയിലൂടെ ജഡേജ നാളെ കളത്തിലേക്ക് തിരികെയെത്തും

Newsroom

Ravindrajadeja
Download the Fanport app now!
Appstore Badge
Google Play Badge 1

ചൊവ്വാഴ്ച തമിഴ്‌നാടിനെതിരായ രഞ്ജി ട്രോഫിയുടെ അവസാന റൗണ്ടിൽ സ്ഥിരം നായകൻ ജയദേവ് ഉനദ്കട്ടിന്റെ അഭാവത്തിൽ സൗരാഷ്ട്രയെ രവീന്ദ്ര ജഡേജ നയിക്കും. അർപിത് വാസവദ അദ്ദേഹത്തിന്റെ ഡെപ്യൂട്ടി ആകുമെന്നും പ്രതീക്ഷിക്കുന്നു. 2018 നവംബറിന് ശേഷമുള്ള ജഡേജയുടെ ആദ്യ രഞ്ജി ട്രോഫി മത്സരമാണിത്, കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് 2022 ഓഗസ്റ്റ് മുതൽ ഇന്ത്യൻ ടീമിൽ നിന്ന് വിട്ടുനിൽക്കുന്ന ജഡേജയുടെ മത്സര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവും ആണിത്.

Ravindrajadeja

ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിൽ ആണ് രഞ്ജി ട്രോഫി മത്സരം നടക്കുന്നത്. ഉനദ്കട്ടിനും ചേതേശ്വര് പൂജാരയ്ക്കും നാളത്തെ മത്സരത്തിൽ സൗരാഷ്ട്ര വിശ്രമം അനുവദിച്ചിട്ടുണ്ട്. നാല് മത്സരങ്ങളുള്ള ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള 17 അംഗ ടെസ്റ്റ് ടീമിൽ ജഡേജ ഇടംനേടിയിട്ടുണ്ട്. ടെസ്റ്റ് പരമ്പരയ്ക്കുള്ള ഒരുക്കം ആയി അദ്ദേഹം ഈ നാല് ദിവസത്തെ കളി ഉപയോഗിക്കും.