സൗത്താംപ്ടണിൽ കനത്ത മഴ, ആദ്യ ദിവസം മഴ കനക്കുമെന്ന് പ്രവചനം

Sports Correspondent

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യ ദിവസത്തിന് ഭീഷണിയായി മഴ. ലഭിയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏതാനും മണിക്കൂറായി സൗത്താംപ്ടണിൽ മഴയാണെന്നാണ്. നാളെയും കനത്ത മഴയായിരിക്കുമെന്നാണ് കാലാവസ്ഥ പ്രവചനമെന്നാണ് ലഭിയ്ക്കുന്ന വിവരം.

ഇന്ത്യയും ന്യൂസിലാണ്ടും തമ്മിലുള്ള കിരീട പോരാട്ടം നാളെ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 3.30യ്ക്ക് ആണ് ആരംഭിയ്ക്കുക. മത്സരത്തിന് ഒരു ദിവസം റിസര്‍വ് ഡേ ഐസിസി പ്രഖ്യാപിച്ചിട്ടുണ്ട്. ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന മത്സരമാണ് ഐസിസിയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ.