ആദ്യ ദിവസം കളി നടന്നത് 44.1 ഓവര്‍, ഇന്ത്യ 132/1 എന്ന നിലയിൽ

Sports Correspondent

ഓസ്ട്രേലിയയ്ക്കെതിരെ ഏക ടെസ്റ്റിൽ ഇന്ത്യ അതിശക്തമായ നിലയിൽ എത്തി നില്‍ക്കുമ്പോള്‍ ഒന്നാം ദിവസത്തെ കളി തടസ്സപ്പെടുത്തി മഴ. 44.1 ഓവര്‍ മാത്രം ആദ്യ ദിവസം കളി നടന്നപ്പോള്‍ ഇന്ത്യ 132/1 എന്ന നിലയിലാണ്. 80 റൺസ് നേടി സ്മൃതി മന്ഥാനയും 16 റൺസുമായി പൂനം റൗത്തും ആണ് സന്ദര്‍ശകര്‍ക്കായി ക്രീസിലുള്ളത്.

39 റൺസ് രണ്ടാം വിക്കറ്റാണ് ഇരുവരും ചേര്‍ന്ന് നേടിയത്. മത്സരത്തിൽ 93 റൺസ് ഒന്നാം വിക്കറ്റ് കൂട്ടുകട്ടിന് ശേഷം 31 റൺസ് നേടിയ ഷഫാലി വര്‍മ്മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. സോഫി മോളിനക്സ് ആണ് വിക്കറ്റ് നേടിയത്.