കോഴിക്കോട്, ഒക്ടോബർ 16: ഗോകുലം കേരളം എഫ് സി ഫോർവേഡ് രാഹുൽ കെ പിയുടെ കരാർ പുതുക്കി. ഗോകുലത്തിന്റെ അക്കാഡമിയിലൂടെ വളർന്നു വന്ന താരമാണ് 21 വയസ്സുള്ള രാഹുൽ കെ പി. കഴിഞ്ഞ വര്ഷം മലബാറിയന്സിന്റെ സീനിയർ ടീം കളിക്കാരന് ആയിരിന്നു.
രാഹുൽ കെ പി ഗോകുലത്തിന്റെ അണ്ടർ-18 അക്കാദമിയിലൂടെയാണ് പ്രൊഫഷണൽ ഫുട്ബോൾ രംഗത്തേക്ക് വരുന്നത്. അണ്ടർ-18 നിന്നും റിസേർവ് ടീമിലിക്കും, പിന്നെ സീനിയർ ടീമിലേക്കും രാഹുൽ കെ പി വന്നു.
ഇതു കൂടാതെ, 2017-18 സന്തോഷ് ട്രോഫിയിൽ അഞ്ചു ഗോളുകൾ നേടി, കേരളത്തിലേക്ക് സന്തോഷ് ട്രോഫി കൊണ്ട് വരുന്നതിലും വലിയ പങ്കു വഹിച്ചു.
“എന്റെ അക്കാദമി കാലം മുതലേ ഞാൻ ഗോകുലത്തിനു വേണ്ടി ബൂട്ടിട്ടതാണ്. ഇനിയും തുടരുന്നതിൽ വളരെ അധികം സന്തോഷം ഉണ്ട്,” രാഹുൽ പറഞ്ഞു.
“ഗോകുലം ഫുട്ബോൾ ക്ലബ് സ്ഥാപിതം ആയതു തന്നെ രാഹുലിനെ പോലെയുള്ള കളിക്കാരെ കണ്ടു പിടിച്ചു മുന്നോട്ടു കൊണ്ടുവരുവാനാണ്. ഇതേപോലെ ഗോകുലത്തിലൂടെ ഇനിയും താരങ്ങൾ വളരട്ടെ എന്ന് ഞാൻ ആശിക്കുന്നു,” ഗോകുലം കേരള എഫ് സി ചെയർമാൻ ഗോകുലം ഗോപാലൻ പറഞ്ഞു.