യോര്‍ക്ക്ഷയറുമായി പരിമിത ഓവര്‍ കരാറിലെത്തി ആദില്‍ റഷീദ്

2021 സീസണില്‍ യോര്‍ക്ക്ഷയറുമായി വൈറ്റ്-ബോള്‍ കരാറിലെത്തി ആദില്‍ റഷീദ്. 2020 സീസണില്‍ താരത്തിന് യോര്‍ക്ക്ഷയറിന് വേണ്ടി കളിക്കുവാന്‍ സാധിച്ചിരുന്നില്ല. ഇംഗ്ലണ്ട് ടീമില്‍ സ്ഥിരം സാന്നിദ്ധ്യമായ താരം അയര്‍ലണ്ട്, പാക്കിസ്ഥാന്‍, ഓസ്ട്രേലിയ പരമ്പരകളില്‍ കളിക്കാനായി ദേശീയ ടീമിനൊപ്പമായിരുന്നു 2020 സീസണില്‍.

2017 മുതല്‍ യോര്‍ക്ക്ഷയറിന് വേണ്ടി റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്നും താരം വിട്ട് നില്‍ക്കുകയാണ്. പുതിയ കരാറിലെത്തിയത് വളരെ സന്തോഷകരമായ കാര്യമാണെന്നും ആദില്‍ റഷീദ് അഭിപ്രായപ്പെട്ടു.