അണ്ടർ 23 എ എഫ് സി ചാമ്പ്യൻഷിപ്പിനായുള്ള ഇന്ത്യൻ ടീമിൽ മൂന്ന് യുവ മലയാളി താരങ്ങൾ. ഇന്ന് പ്രഖ്യാപിച്ച 37 അംഗ സാധ്യതാ ടീമിൽ ആണ് മൂന്ന് മലയാളികൾ ഇടം പിടിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് താരമായ സഹൽ അബ്ദുൽ സമദ്, പൂനെ സിറ്റി താരമായ ആഷിക് കുരുണിയൻ, ഇന്ത്യൻ ആരോസ് താരമായ രാഹുൽ കെ പി എന്നിവരാണ് ഇന്ത്യൻ ടീമിന്റെ ഭാഗമാകാൻ ഒരുങ്ങുന്നത്.
ആഷിക് ഇതിനു മുമ്പും ഇന്ത്യൻ അണ്ടർ 23 ടീമിന്റെ ഭാഗമായിട്ടുണ്ട്. ഇന്ത്യൻ ടീമിൽ തന്നെ കളിച്ച ആഷിഖ് ഈ ടീമിലെ ലീഡർമാരിൽ ഒരാളായിരിക്കും. സഹൽ ഏഷ്യൻ കപ്പിനായുള്ള ക്യാമ്പിൽ ഉണ്ടായുരുന്നു എങ്കിലും ഇതുവരെ ഇന്ത്യൻ ജേഴ്സി അണിയാൻ ആയിരുന്നില്ല. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി നടത്തിയ തകർപ്പൻ പ്രകടനമാണ് സഹലിനെ ക്യാമ്പിൽ എത്തിച്ചത്.
ഇന്ത്യൻ അണ്ടർ 17 ടീമിനായി ലോകകപ്പ് കളിച്ചിട്ടുള്ള രാഹുൽ കെപി ഇതാദ്യമായാണ് അണ്ടർ 23 ടീമിന്റെ ഭാഗമാകുന്നത്. കേരള ബ്ലാസ്റ്റേഴ്സ് യുവ കീപ്പർ ധീരജ് സിംഗും ടീമിൽ ഉണ്ട്
ഇന്ത്യൻ ടീം;
ഗോൾകീപ്പർ;
ഗിൽ, ധീരജ്, നവാസ്, അർഷ്ദീപ്
ഡിഫൻസ്;
നിഷു, കമല്പ്രീത്, ലക്ര, സാജിദ്, കിമ, സ്ർതക്, ബോറ, നരേന്ദർ, മെഹ്താബ്, അന്വർ, മുയിറാങ്_ ആഷിഷ്, ജെറി, സാഹിൽ
മിഡ്ഫീൽഡ്;
വിനീത് റായ്, സഹൽ, താപ, അമ്ര്ജിത്, ദീപക്, രോഹിത്, സുരേഷ് സിംഗ്, ചാങ്തെ, ആഷിക്, ലിസ്റ്റൺ, കോമൽ, ബോറിസ്, രാഹുൽ
ഫോർവേഡ്;
ഡാനിയൽ, ഹിതേഷ്, റഹീം, ലിംഗ്ദോഹ്, രോഹിത്, ജെറി