പേരില്‍ മാത്രം ചെറുപ്പമുള്ള യങിന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ കരാർ

മുപ്പത്തിമൂന്ന് വയസുകാരൻ ആഷ്‌ലി യങിന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ കരാർ. വിങ്ങറായി വന്നു ഫുൾ ബാക്ക് ആയി കളിക്കുന്ന യങിന് ഒരു വർഷത്തെ പുതിയ കരാർ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകിയിരിക്കുന്നത്. പുതിയ കരാർ അനുസരിച്ചു 2020 വരെ യങ് ഓൾഡ് ട്രാഫോഡിൽ തുടരും.

പുതിയ കെയർ ടേകർ മാനേജർ ഒലേക്ക് കീഴിൽ സ്ഥിരം ആദ്യ ഇലവനിൽ സ്ഥാനം ഉള്ള കളിക്കാരനാണ് യങ്. ക്യാപ്റ്റൻ അന്റോണിയോ വലൻസിയ ഇപ്പോൾ കളത്തിനു പുറത്തായതിനാൽ സ്ഥിരം ക്യാപ്റ്റൻ ആം ബാൻഡ് അണിയുന്നതും ആഷ്‌ലി യങ് ആണ്. നിലവിലുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ക്വാഡിൽ, യുണൈറ്റഡിന്റെ കൂടെ പ്രീമിയർ ലീഗ് നേടിയ അഞ്ച് കളിക്കാരിൽ ഒരാളാണ് ആഷ്‌ലി യങ്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരിൽ നിന്ന് ഏറെ വിമർശനങ്ങൾ നേരിട്ട ജോൺസിന് പുറമെ ആഷ്‌ലി യങിന് കൂടെ പുതിയ കരാർ കൊടുക്കുന്നത് ആരാധകർ എങ്ങനെ എടുക്കുമെന്ന് കണ്ടറിയാം.