മുഹമ്മദ് റാഫിക്കും പരിക്ക്!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ ഒരു താരം കൂടെ പരിക്കിന്റെ പിടിയിൽ. സീനിയർ സ്ട്രൈക്കറായ മുഹമ്മദ് റാഫി ആണ് പരിക്കേറ്റ് പുറത്തായിരിക്കുന്നത്. ഇന്നലെ ബെംഗളൂരു എഫ് സിക്ക് എതിരായ മത്സരത്തിൽ ആയിരുന്നു റാഫിക്ക് പരിക്കേറ്റത്. ഇന്നലെ രണ്ടാം പകുതിയിൽ സബ്ബായി എത്തിയ റാഫി ബെംഗളൂരു എഫ് സിയുടെ ഒരു അറ്റാക്ക് ആക്രൊബാറ്റിക്ക് എഫേർട്ടിലൂടെ രക്ഷപ്പെടുത്തുന്നതിന് ഇടയിലാണ് പരിക്കേറ്റ് വീണത്.

ഉടൻ തന്നെ താരത്തെ സബ് ചെയ്യുകയും ചെയ്തിരുന്നു. റാഫി രണ്ട് മുതൽ നാലാഴ്ച വരെ പുറത്തിരിക്കും എന്നാണ് പ്രാഥമിക വിവരങ്ങൾ. കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ഒന്നിനു പിന്നാലെ ഒന്നായി പരിക്ക് നേരിടുകയാണ്. ജിങ്കൻ, ജൈറോ, സുയിവർലൂൺ, ആർക്കസ് എന്നിങ്ങനെ കേരളത്തിന്റെ പ്രധാന താരങ്ങൾ ഒക്കെ ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്.