ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരങ്ങളുടെ ഡ്രോ ഇന്ന് നടന്നു. സ്വിറ്റ്സർലാന്റിൽ വെച്ച് നടന്നു ഡ്രോ യൂറോപ്പിലെ തന്നെ വമ്പൻ പോരാട്ടങ്ങളൊലേക്കാണ് നയിച്ചിരിക്കുന്നത്. ക്വാർട്ടർ പോരാട്ടങ്ങളിലെ ഏറ്റവും വലിയ പോരാട്ടം നടക്കുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡും ബാഴ്സലോണയും തമ്മിൽ ആകും. യുണെറ്റഡിന്റെ ഹോമിൽ ആകും ഈ പോരാട്ടത്തിന്റെ ആദ്യ പാദം നടക്കുക. 2011 ചാമ്പ്യൻസ് ലീഗ് ഫൈനലിന് ശേഷം ആദ്യമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡും ബാഴ്സലോണയും ഏറ്റുമുട്ടുന്നത്.
മറ്റു മത്സരങ്ങളിൽ റയൽ മാഡ്രിഡിനെ തോൽപ്പിച്ച് എത്തിയ അയാക്സ് യുവന്റസിനെയും, ലിവർപൂൾ എഫ് സി പോർട്ടോയേയും, ടോട്ടൻഹാം മാഞ്ചസ്റ്റർ സിറ്റിയേയും നേരിടും. ലിവർപൂളും എഫ് സി പോർട്ടോയും തമ്മിലെ വിജയികൾ സെമിയിൽ ബാഴ്സലോണയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലെ മത്സരത്തിലെ വിജയികളെ ആകും നേരിടുക.
ടോട്ടൻഹാമും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള മത്സരത്തിലെ വിജയികൾ സെമിയിൽ അയാക്സും യുവന്റസും തമ്മിലുള്ള മത്സരത്തിലെ വിജയികളെയും നേരിടും. ഏപ്രിൽ 9/10 തീയതികളിലാണ് ക്വാർട്ടർ പോരാട്ടത്തിന്റെ ആദ്യ പാദ മത്സരം നടക്കുക.
അയാക്സ് vs യുവന്റസ്
ലിവർപൂൾ vs എഫ് സി പോർട്ടോ
ടോട്ടൻഹാം vs മാഞ്ചസ്റ്റർ സിറ്റി
ബാഴ്സലോണ vs മാഞ്ചസ്റ്റർ യുണൈറ്റഡ്