ക്വാഡ്രപിളും ചരിത്രവും ലിവർപൂളിൽ നിന്ന് അകന്നു

ക്ലബ് ഫുട്ബോളിൽ ഏറ്റവും മുകളിൽ ഉള്ള നേട്ടമാണ് ക്വാഡ്രപിൾ. ലീഗ് കപ്പും, എഫ് എ കപ്പും, പ്രീമിയർ ലീഗും, എഫ് എ കപ്പും ഒരുമിച്ച് ഒരു സീസണിൽ നേടുക എന്നത്. ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ കിരീടം കൈവിട്ടതോടെ ക്വാഡ്രപിൾ എന്ന ചരിത്ര നേട്ടം ആണ് ലിവർപൂളിന് നഷ്ടമായത്.

ലിവർപൂൾ ഇത്തവണ ആ നാലു കിരീടവും ഉയർത്തുന്നതിന് അടുത്ത് ഇരിക്കുകയായിരുന്നു. അവരിതിനകം തന്നെ ലീഗ് കപ്പും എഫ് എ കപ്പും സ്വന്തമാക്കി കഴിഞ്ഞു. പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ സിറ്റിയെ മറികടന്നിരുന്നു എങ്കിൽ പിന്നെ ഒരു ചാമ്പ്യൻസ് ലീഗ് ഫൈനൽ മാത്രം ആയെനെ ലിവർപൂളിനും ക്വാഡ്രപിളിനും ഇടയിൽ ഉണ്ടാവുക. Img 20220523 005311

ചാമ്പ്യൻസ് ലീഗ് കിരീടവും പ്രീമിയർ ലീഗ് കിരീടവും ഒരുമിച്ച് ഒരേ സീസണിൽ നേടാൻ ആയത് ലിവർപൂളിനും മാഞ്ചസ്റ്റർ യുണൈറ്റഡിനും മാത്രമാണ്. പ്രീമിയർ ലീഗും, ചാമ്പ്യൻസ് ലീഗും, എഫ് എ കപ്പും എന്ന നേട്ടം ഒരൊറ്റ സീസണിൽ നേടാൻ ആയത് മാഞ്ചസ്റ്റർ യുണൈറ്റഡിന് മാത്രവും. ട്രെബിൾ നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നേട്ടം തന്നെ ഇംഗ്ലണ്ടിലെ ഏറ്റവും വലിയ നേട്ടമായി തുടരും എന്നാണ് ലിവർപൂളിന്റെ ഇന്നത്തെ നിരാശ ഉറപ്പാക്കുന്നത്.