ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കി പി വി സിന്ധു ചരിത്രം കുറിച്ചു. ഇന്ന് നടന്ന ഫൈനലില്‍ ജപ്പാനീസ് താരം നസോമി ഒകുഹാരയെ ആണ് സിന്ധു കീഴടക്കിയത്. തികച്ചും ഏകപക്ഷീയമായായിരുന്നു ഫൈനലിലെ സിന്ധുവിന്റെ പ്രകടനം. വെറും 36 മിനുട്ട് കൊണ്ട് തന്നെ നസോമിയെ കീഴ്പ്പെടുത്താൻ സിന്ധുവിനായി.
സ്കോര്‍: 21-7, 21-7. ആദ്യമായാണ് ഒരു ഇന്ത്യൻ താരം ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കുന്നത്. സെമിയിൽ ചെൻ യു ഫീയെ തോൽപ്പിച്ചായിരുന്നു സിന്ധുവിന്റെ ഫൈനൽ പ്രവേശനം. ഇത് സിന്ധുവിന്റെ തുടർച്ചയായ മൂന്നാം ഫൈനൽ ആയിരുന്നു. ഇതിനു മുമ്പ് രണ്ട് വെള്ളിയും രണ്ട് വെങ്കലവും സിന്ധു ലോക ചാമ്പ്യൻഷിപ്പിൽ നേടിയിട്ടുണ്ട്. ഈ വിജയം അമ്മയ്ക്ക് സമർപ്പിക്കുന്നതായി മത്സരശേഷം സിന്ധു പറഞ്ഞു.