ഉമ്രാൻ മാലികിന്റെ അത്ഭുത ഫൈനൽ ഓവറിന്റെ മികവിൽ ഹൈദരബാദ് പഞ്ചാബിനെ വരിഞ്ഞു കെട്ടി. ഇന്ന് സൺ റൈസേഴ്സ് ഹൈദരബാദിന് എതിരെ ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് കിങ്സ് 150 റൺസ് എടുത്തു ആളൗട്ടായി. ഇന്ന് പഞ്ചാബ് നിരയിൽ ലിവിങ്സ്റ്റൺ മാത്രമാണ് തിളങ്ങിയത്. ഓപ്പണറായ ശിക്കർ ധവാനും പ്രബ്സിമ്രാനും നിരാശപ്പെടുത്തി. ധവാൻ 8 റൺസു മാത്രമാണ് എടുത്തത്. 12 റൺസ് എടുത്ത ബെയർസ്റ്റോയും പെട്ടെന്ന് പുറത്തായി. 11 റൺസ് എടുത്ത ജിതേഷ് ശർമ്മയും തിളങ്ങിയില്ല.
ലിവിങ്സ്റ്റണും ഷാറൂഖാനും കൂടിയാണ് പഞ്ചാബിനെ ഭേദപ്പെട്ട നിലയിൽ എത്തിച്ചത്. ലിവിങ്സ്റ്റൺ 33 പന്തിൽ 60 റൺസ് എടുത്ത് പുറത്തായി. ഷാറൂഖ് 26 റൺസ് എടുത്ത് പുറത്തായി.
അവസാന ഓവറിലെ മൂന്ന് വിക്കറ്റ് ഉൾപ്പെടെ ഉമ്രാൻ മാലിക് നാലു വിക്കറ്റു വീഴ്ത്തി. 28 റൺസ് വഴങ്ങി നാലു വിക്കറ്റ് ഉമ്രാൻ വീഴ്ത്തി. അവസാന ഓവറിൽ ഒരു റൺസ് വിട്ട് കൊടുക്കാത്ത ഉമ്രാൻ മൂന്ന് വിക്കറ്റു വീഴ്ത്തി. ഒരു റണൗട്ട് ഉൾപ്പെടെ നാലു വിക്കറ്റുകൾ ആ ഓവറിൽ വീണു. ഹൈദരബാദിനായി ഭുവനേശ്വർ കുമാർ മൂന്ന് വിക്കറ്റ് വീഴ്ത്തി. നടരാജൻ, സുജിത് എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.