അടിക്ക് തിരിച്ചടിയെന്ന പോലെ കർണാടക ഒഡീഷ പോരാട്ടം!!

സന്തോഷ് ട്രോഫിയിൽ കോട്ടപ്പടി സ്റ്റേഡിയത്തിൽ ഇന്ന് നടന്ന ഗ്രൂപ്പ് ബി പോരാട്ടത്തിൽ ഒഡീഷയും കർണാടയും സമനിലയിൽ പിരിഞ്ഞു. 6 ഗോൾ ത്രില്ലറിൽ അടിക്കു തിരിച്ചടി എന്ന പോലെ ആയിരുന്നു കളി. ഇന്ന് കളി നന്നായി തുടങ്ങിയത് കർണാടക ആയിരുന്നു എങ്കിലും ഒഡീഷ ആണ് ലീഡ് എടുത്തത്. 15ആം മിനുട്ടിൽ ചന്ദ്ര മുദിലി നൽകിയ ലോ ക്രോസ് ജാമിർ ഓറം വലയിൽ എത്തിക്കുക ആയിരുന്നു.

ആദ്യ പകുതിയിൽ തന്നെ തിരിച്ചടിച്ച് കർണാടക ലീഡിൽ എത്തി. 29ആം മിനുട്ടിൽ പ്രശാന്ത് നൽകിയ ക്രോസിൽ നിന്ന് സുധീർ ആണ് സമനില നേടിയത്. 33ആം മിനുട്ടിൽ ഭാവു നിശാർ ലീഡിലും എത്തിച്ചു. ഒരു വലിയ ഡിഫ്ലക്ഷന്റെ ഫലം ആയിരുന്നു ഈ ഗോൾ. Img 20220417 Wa0048

രണ്ടാം പകുതിയിൽ സുധീർ തന്നെ വീണ്ടും കർണാടകയ്ക്കായി ഗോൾ നേടി. 62ആം മിനുട്ടിൽ അവർ 3-1ന് മുന്നിൽ. കളി കർണാടക ജയിക്കുക ആണെന്ന് തോന്നിപ്പിച്ച സ്ഥലത്ത് നിന്ന് ഒഡീഷ തിരിച്ചടിച്ചു. 65ആം മിനുട്ടിൽ ബികാഷ് കുമാറിലൂടെ ഒഡീഷയുടെ രണ്ടാം ഗോൾ. പിന്നാലെ ചന്ദ്ര മദുലിയുടെ സ്ട്രൈക്കിലൂടെ ഒഡീഷയുടെ സമനിലയും.