കഴിഞ്ഞ സീസൺ വരെ പി എസ് ജിയുടെ പ്രധാന താരങ്ങൾ ആയിരുന്നു കവാനിയും തിയാഗോ സിൽവയും. ദീർഘകാലമായി ക്ലബിനു വേണ്ടി വലിയ സംഭാവന ചെയ്ത താരങ്ങൾക്ക് എന്നാൽ കഴിഞ്ഞ സീസണിൽ ക്ലബ് പുതിയ കരാർ നൽകാൻ തയ്യാറാകാത്തതിനാൽ ക്ലബ് വിടേണ്ടി വന്നിരുന്നു. തന്നോടും കവാനിയോടും ക്ലബ് ചെയ്തത് തങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ് എന്ന് തിയാഗോ സിൽവ പറഞ്ഞു. തനിക്ക് പി എസ് ജി ഒരു ഓഫർ പോലും തന്നില്ല എന്ന് തിയാഗോ സിൽവ പറഞ്ഞു.
തിയാഗോ ഒരു യൂറോ തന്നാൽ എങ്കിലും താങ്കൾ ഇവിടെ നിൽക്കുമോ എന്ന് ചോദിക്കാൻ പോലും പി എസ് ജി ബോർഡ് തയ്യാറായില്ല എന്ന് അദ്ദേഹം പറഞ്ഞു. കവാനിയോട ബോർഡിന്റെ സമീപനം ഇതു തന്നെ ആയിരുന്നു. തിയാഗോ സിൽവ പറഞ്ഞു. ചാമ്പ്യൻസ് ലീഗ് ഫൈനലിന് ശേഷമാണ് വേറെ ക്ലബുമായി കരാർ ഒപ്പുവെച്ചോ എന്ന് തന്നോട് പി എസ് ജി ക്ലബ് ചോദിക്കുന്നത്. അന്ന് താൻ ഒപ്പുവെച്ചില്ല പക്ഷെ ചെൽസിക്ക് വാക്കു പറഞ്ഞു എന്ന് താ വ്യക്തമാക്കി. തന്റെ വാക്കിന് ഏതു പണത്തെക്കാളും താൻ വില കൽപ്പിക്കുന്നു എന്നും തിയാഗോ സിൽവ പറഞ്ഞു.