പെനാൾട്ടി തുലച്ച് ഐസാൾ, ട്രാവുവിന് വിജയം

20210210 000216
- Advertisement -

നോർത്ത് ഈസ്റ്റിലെ രണ്ടു ടീമുകൾ ഏറ്റുമുട്ടിയ മത്സരത്തിൽ ട്രാവുവിന് വിജയം. ഐസാളിനെ നേരിട്ട ട്രാവു എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ പിറന്ന ഗോളാണ് ട്രാവുവിന് വിജയം നൽകിയത്. മത്സരത്തിന്റെ അഞ്ചാം മിനുട്ടിൽ കോമ്രോൺ ടർസ്നോവാണ് ട്രാവുവിന് ലീഡ് നൽകിയത്. പെനാൾട്ടി ബോക്സിന് പുറത്തു നിന്നുള്ള ഷോട്ടിൽ നിന്നായിരുന്നു ടർസ്നോവിന്റെ ഗോൾ. ഈ സീസണിൽ ടർസ്നോവ് മൂന്നാം തവണയാണ് ആദ്യ പത്തു മിനുട്ടിനുള്ളിൽ ഗോൾ നേടുന്നത്.

ആദ്യ പകുതിയിൽ സമനില പിടിക്കാൻ ഐസാളിന് അവസരം ഉണ്ടായിരുന്നു.എന്നാൽ 39ആം മിനുട്ടിൽ കിട്ടിയ പെനാൾട്ടി സുവാളയ്ക്ക് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല.ഈ വിജയം ട്രാവുവിന് 10 പോയിന്റുമായി മൂന്നാം സ്ഥാനത്ത് എത്താൻ ആയി. എട്ട് പോയിന്റുമായി ഐസാൾ എട്ടാം സ്ഥാനത്താണ് ഉള്ളത്.

Advertisement