സെൽഫി എടുക്കൻ വിസമ്മതിച്ചതിന് ഇന്ത്യൻ താരം പൃഥ്വി ഷാക്ക് എതിരെ ആക്രമണം!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മുംബൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ ഡിന്നർ കഴിക്കാൻ എത്തിയ ഇന്ത്യൻ ഓപ്പണർ പൃഥ്വി ഷായെയും സുഹൃത്തിനെയും ഒരു സംഘം ആളുകൾ ആക്രമിച്ചതായി പരാതി. പൃഥ്വി ഷാ സെൽഫി എടുക്കാൻ വിസമ്മതിച്ചതാണ് പ്രകോപനത്തിന് കാരണം എന്ന് പോലീസ് പറയുന്നു. പോലീസ് എട്ട് പേർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ നിരവധി വകുപ്പുകൾ പ്രകാരം കേസ് എടുത്തിട്ടുണ്ട്.

പൃഥ്വി ഷാ 23 02 16 17 50 58 994

ഇന്നലെ രാത്രി സാന്താക്രൂസിലെ ഒരു റെസ്റ്റോറന്റിൽ ഷാ ആശിഷിനൊപ്പം അത്താഴത്തിന് പോയപ്പോൾ ഒരാൾ സെൽഫി ആവശ്യപ്പെടുകയും ഷാ ആദ്യം സെൽഫി എടുക്കുകയും ചെയ്തു. ഇതേ ആൾ കൂടുതൽ ആൾക്കാരുമായി മടങ്ങിയെത്തിവീണ്ടും സെൽഫി ആവശ്യപ്പെട്ടപ്പോൾ ഇന്ത്യൻ താരം പറ്റില്ല എന്ന് പറയുകയും ഇവരെ കുറിച്ച് ഹോട്ടൽ ജീവനക്കാരോട് പരാതി പറയുകയും ചെയ്തു. തുടർന്ന് ഹോട്ടൽ ജീവനൽകാർ സെൽഫി ചോദിച്ച് എത്തിയവരെ ഹോട്ടലിൽ നിന്ന് പുറത്താക്കി.

ഭക്ഷണം കഴിച്ച ശേഷം ഷാ തന്റെ സുഹൃത്തിനൊപ്പം റെസ്റ്റോറന്റിൽ നിന്ന് മടങ്ങിയപ്പോൾ കാറിൽ പിന്തുടർന്ന് ഇവർ പൃഥ്വി ഷായെ തടയുകയും ഷായുടെ സുഹൃത്തിന്റെ കാറ് ബേസ് ബോൾ ബാറ്റുപയോഗിച്ച് ഇടിച്ച് തകർക്കുകയും ചെയ്തു എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഷോ സെൽഫി എടുക്കാൻ ചോദിച്ചപ്പോൾ പ്രകോപിതനായി ഇങ്ങോട്ട് ആക്രമിക്കുകയായിരുന്നു എന്നാണ് മറുവിഭാഗം പറയുന്നത്.