പ്രൈം വോളിബോൾ; രണ്ടാം മത്സരത്തിൽ അഹമ്മദാബാദ് ഡിഫൻഡേഴ്‌സ് ചെന്നൈ ബ്ലിറ്റ്‌സിനെ തോൽപിച്ചു

Newsroom

Img 20220206 Wa0026
Download the Fanport app now!
Appstore Badge
Google Play Badge 1

ഹൈദരാബാദ്, 06 ഫെബ്രുവരി 2022: ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന റുപേ പ്രൈം വോളിബോൾ ലീഗിന്റെ രണ്ടാം മത്സരത്തിൽ അഹമ്മദാബാദ് ഡിഫൻഡേഴ്‌സ് ചെന്നൈ ബ്ലിറ്റ്‌സിനെ 3-2ന് തോൽപിച്ചു. ചെന്നൈ ബ്ലിറ്റ്‌സിനെ 15-13, 15-11, 11-15, 15-13, 11-15 എന്ന സ്‌കോറിനാണ് അഹമ്മദാബാദ് ഡിഫൻഡേഴ്‌സ് പരാജയപ്പെടുത്തിയത്. ഈ മത്സരത്തിൽ നിന്ന് അഹമ്മദാബാദ് രണ്ട് പോയിന്റ് നേടി. അഹമ്മദാബാദ് ഡിഫൻഡേഴ്സിന്റെ അംഗമുത്തു പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.

ആദ്യ സെറ്റിൽ ഇരുടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി, എന്നിരുന്നാലും, റയാൻ മീഹന്റെയും ഷോൺ ടി ജോണിന്റെയും നിർണായക സ്പൈക്കുകൾ അഹമ്മദാബാദ് ടീമിന് കരുത്തായി. രണ്ടാം സെറ്റിൽ 7-4ന് അഹമ്മദാബാദ് ആധിപത്യം പുലർത്തി. ബ്രൂണോ ഡ സിൽവ തകർപ്പൻ സ്‌പൈക്കിലൂടെ ചെന്നൈയുടെ പ്രതീക്ഷകൾ ഉയർത്തി, പക്ഷേ അഹമ്മദാബാദ് മുന്നോട്ട് കുതിച്ചു. ഒടുവിൽ 15-11ന് ഡിഫൻഡേഴ്സ് രണ്ടാം സെറ്റ് സ്വന്തമാക്കി.

മൂന്നാം സെറ്റിലും ആംഗമുത്തു ഗംഭീര സ്‌പൈക്കുകൾ പുറത്തെടുത്തു, എന്നിരുന്നാലും നിർണായകമായ ക്രെഡ് സൂപ്പർ പോയിന്റ് നേടിയ ചെന്നൈ ടീം 12-11ന് ലീഡ് നേടി. പിന്നീട് മൂന്നാം സെറ്റ് 15-11 എന്ന നിലയിൽ ചെന്നൈ സ്വന്തമാക്കിയതോടെ അഹമ്മദാബാദിന് സ്‌പൈക്ക് നഷ്ടമായി.

ക്യാപ്റ്റൻ മുത്തുസാമിയുടെ രണ്ട് സ്പൈക്കുകൾ നാലാം സെറ്റിൽ ഡിഫൻഡേഴ്സിനെ ഡ്രൈവർ സീറ്റിൽ ഇരുത്തി, എന്നാൽ ചെന്നൈ തുടർച്ചയായി രണ്ട് ക്രെഡ് സൂപ്പർ പോയിന്റുകൾ നേടി 11-10 ന് ലീഡ് നേടി. എന്നിരുന്നാലും, മുത്തുസാമിയുടെ ഗംഭീരമായ സ്‌പൈക്കും ഷോൺ ടി ജോണിന്റെ ഒരു ബ്ലോക്കും അഹമ്മദാബാദിനെ നാലാം സെറ്റിൽ 15-13 ന് വിജയത്തിലേക്ക് നയിച്ചു. അഞ്ചാം സെറ്റിൽ 9-3ന് ചെന്നൈ ബ്ലിറ്റ്‌സ് ആറ് പോയിന്റിന്റെ വൻ ലീഡ് നേടി. അഹമ്മദാബാദിനെ അവസാന സെറ്റിൽ നിലനിർത്താൻ അംഗമുത്തു ശ്രമിച്ചെങ്കിലും ഫെർണാണ്ടോ ഗോൺസാലസിന്റെ അടിപൊളി ഫിനിഷിൽ ചെന്നൈ അവസാന സെറ്റ് 15-11ന് സ്വന്തമാക്കി.

Img 20220206 Wa0024