സിയൂ!! ആവേശം അങ്ങേയറ്റം! ആഫ്രിക്കൻ തിരിച്ചടിയിൽ പതറാതെ റൊണാൾഡോയും പറങ്കിപ്പടയും

Newsroom

Picsart 22 11 24 23 19 06 755
Download the Fanport app now!
Appstore Badge
Google Play Badge 1

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും സംഘത്തിന്റെയും ഖത്തർ ലോകകപ്പിലെ ആദ്യ മത്സരം ആവേശ മത്സരം ആയി. ആഫിക്കൻ ശക്തികളായ ഘാനയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിക്കാൻ പോർച്ചുഗലിനായി. ക്രിസ്റ്റ്യാനോ റൊണാൾഡോയും ലിയോയും ജാവോ ഫെലിക്സും ആണ് പോർച്ചുഗലിനായി ഗോളുകൾ കണ്ടെത്തിയത്‌. ഇരട്ട അസിസ്റ്റുമായി ബ്രൂണോ ഫെർണാണ്ടസും തിളങ്ങി.

Picsart 22 11 24 22 11 27 044

ഘാനക്ക് എതിരെ മികച്ച രീതിയിൽ തുടങ്ങാൻ പോർച്ചുഗലിനായി. ആദ്യ പകുതിയിൽ ഉടനീളം പന്ത് നന്നായി കാലിൽ വെച്ച് പാസുകൾ ചെയ്ത് കളൊ ബിൽഡ് ചെയ്യാൻ ആണ് പോർച്ചുഗൽ ശ്രമിച്ചത്. 13ആം മിനുട്ടിൽ കളിയിലെ ആദ്യ നല്ല അവസരം പോർച്ചുഗലിന് ലഭിച്ചു. പക്ഷെ റൊണാൾഡോയുടെ ഹെഡർ ടാർഗറ്റിലേക്ക് പോയില്ല.

28ആം മിനുട്ടിൽ ജാവോ ഫെലിക്സിനും ഒരു നല്ല അവസരം ലഭിച്ചു. ആ ഷോട്ടും ടാർഗറ്റിലെക്ക് പോയില്ല. 31ആം മിനുട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിനു വേണ്ടി ഗോൾ നേടി എങ്കിലും ഗോൾ നേടും മുമ്പ് തന്നെ റൊണാൾഡോ ഫൗൾ ചെയ്തതിനാൽ അവർക്ക് എതിരെ വിസിൽ ഉയർന്നിരുന്നു.

Picsart 22 11 24 22 11 43 378

ആദ്യ പകുതിയിൽ ഘാനക്ക് അധികം അവസരങ്ങൾ സൃഷ്ടിക്കാൻ ആയില്ല. ലഭിച്ച രണ്ട് കോർണറുകൾ മാത്രമായിരുന്നു അവരുടെ പ്രതീക്ഷ. അതും പോർച്ചുഗീസ് ഡിഫൻസിന് ഭീഷണി ആയില്ല.

രണ്ടാം പകുതിയിൽ ഘാന കുറച്ചു കൂടെ അറ്റാക്ക് ചെയ്തു കളിക്കാൻ തുടങ്ങി. കുദുസിന്റെ ഒരു ലോങ് റേഞ്ചർ ഗോൾ പോസ്റ്റിന് തൊട്ടടുത്ത് കൂറെ ആണ് പുറത്തേക്ക് പോയത്. കളിയിലെ ആദ്യ ഗോൾ വന്നത് 64ആം മിനുട്ടിൽ ആയിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ പെനാൾട്ടി റൊണാൾഡോ തന്നെ വലയിൽ എത്തിച്ചു. പോർച്ചുഗൽ മുന്നിൽ. അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമായി റൊണാൾഡോ ഈ ഗോളോടെ മാറി.

Picsart 22 11 24 23 19 51 202

ഈ ഗോളൊടെ കളിയും മാറി. 73ആം മിനുട്ടിൽ മുഹമ്മദ് കുദുസിന്റെ ഒരു ക്രോസിൽ നിന്ന് ആന്ദ്രെ അയുവിന്റെ സമനില ഗോൾ. പോർച്ചുഗൽ ഞെട്ടിയ നിമിഷം. കളി 1-1.

ഈ ഗോളിന് ശേഷം കണ്ടത് വേറെ ലെവൽ പോർച്ചുഗലിനെ ആയിരുന്നു. അഞ്ചു മിനുട്ടുകൾക്ക് അകം ഫെലിക്സിലൂടെ പോർച്ചുഗൽ വീണ്ടും മുന്നിൽ. ബ്രൂണോ ഫെർണാണ്ടസ് അളഞ്ഞ് മുറിച്ചു നൽകിയ പാസ് സ്വീകരിച്ചായിരുന്നു ഫെലിക്സിന്റെ ഗോൾ. സ്കോർ 2-1.

Picsart 22 11 24 23 19 38 285

ഈ ഗോൾ ഘാനയെ മാനസികമായി തകർത്തു കളഞ്ഞു. അവർ ആ ഷോക്കിൽ നിന്ന് റിക്കവർ ആകും മുമ്പ് ബ്രൂണോ ഫെർണാണ്ടസ് വീണ്ടും ഘാന ഡിഫൻസ് ലൈൻ മറികടന്ന് ഫൈനൽ പാസ് കണ്ടെത്തി. സബ്ബായി എത്തിയ റാഫേൽ ലിയോ പാസ് സ്വീകരിച്ച് ഗോൾ നേടി തന്റെ വരവറിയിച്ചു. പോർച്ചുഗൽ 3-1.

ഇവിടെ നിന്നും ഘാന തിരിച്ചടിക്കാൻ ശ്രമിച്ചു. 89ആം മിനുട്ടിൽ ബകാരിയിലൂടെ ഘാനയുടെ രണ്ടാം ഗോൾ. സ്കോർ 3-2. പിന്നെ ആവേശകരമായ അന്ത്യ നിമിഷങ്ങൾ ആയിരുന്നു‌. 99ആം മിനുട്ടിൽ ഘാന ഗോളിന് തൊട്ടടുത്ത് എത്തുന്നതും കാണാൻ ആയി. എങ്കിലും അവസാനം പോർച്ചുഗൽ വിജയിച്ചു.

ഇനി ഉറുഗ്വേയും ദക്ഷിണ കൊറിയയും ആണ് പോർച്ചുഗലിന് മുന്നിൽ ഉള്ളത്.