പോഗ്ബക്ക് ലോകകപ്പ് അടക്കം നഷ്ടമായേക്കും

Newsroom

20220728 182247
Download the Fanport app now!
Appstore Badge
Google Play Badge 1

പോഗ്ബയുടെ പരിക്ക് സാരമുള്ളത് തന്നെയാണ് എന്ന് റിപ്പോർട്ടുകൾ. താരത്തിന് നേരത്തെ റിപ്പോർട്ട് ചെയ്തത് പൊലെ രണ്ട് മാസം അല്ല ആറ് മാസത്തോളം എങ്കിലും പുറത്തിരിക്കേണ്ടി വരും. പോഗ്ബയ്ക്ക് ലോകകപ്പ് അടക്കം നഷ്ടമാകും എന്നാണ് ഫ്രാൻസിൽ നിന്നുള്ള റിപ്പോർട്ടുകൾ. ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ ഫ്രാൻസ് ഇറങ്ങുമ്പോൾ പോഗ്ബ മധ്യനിരയിൽ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്.

മുട്ടിൽ മെനിസ്കസിലാണ് പോഗ്ബക്ക് പരിക്ക് എന്ന് ക്ലബ് ഇന്നലെ അറിയിച്ചിരുന്നു. താരത്തിന് ശസ്ത്രക്രിയ വേണ്ടി വരും. ശസ്ത്രക്രിയ കഴിഞ്ഞ പോഗ്ബ തിരികെ എത്താൻ ജനുവരി എങ്കിലും ആയേക്കും. യുവന്റസിന്റെ പ്രീസീസണിൽ ഇനി പോഗ്ബ കളിക്കില്ല എന്ന് ഉറപ്പായിട്ടുണ്ട്.

രണ്ട് ദിവസം മുമ്പ് പരിശീലനത്തിന് ഇടയിൽ ആയിരുന്നു പോഗ്ബക്ക് പരിക്കേറ്റത്‌. ഈ സമ്മർ ട്രാൻസ്ഫറിൽ ആയിരുന്നു പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് ഫ്രീ ട്രാൻസ്ഫറിൽ യുവന്റസിലേക്ക് മടങ്ങി എത്തിയത്‌. കഴിഞ്ഞ സീസണിലും പോഗ്ബയെ പരിക്ക് അലട്ടിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ്നായി കഴിഞ്ഞ സീസണിൽ വളരെ കുറച്ചു മത്സരങ്ങൾ മാത്രമേ പോഗ്ബ കളിച്ചിരുന്നുള്ളൂ.