വിരാടിന്റെ കാലഘട്ടത്തില്‍ കളിക്കാനാകുന്നത് മഹാഭാഗ്യം: പന്ത്

Sports Correspondent

വിരാട് കോഹ്‍ലിയ്ക്കൊപ്പം കളിക്കുവാനവസരം ലഭിയ്ക്കുന്നത് ഏറെ ഭാഗ്യമുള്ള കാര്യമാണെന്ന് അഭിപ്രായപ്പെട്ട് ഋഷഭ് പന്ത്. വിരാട് തന്റെ 10000 ഏകദിന റണ്‍സ് പൂര്‍ത്തിയാക്കിയ ശേഷം താരത്തിനെ അനുമോദനമറിയിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് പന്തിന്റെ ഈ അഭിപ്രായം. താങ്കള്‍ കളിക്കുന്ന അതേ കാലഘട്ടത്തില്‍ താങ്കള്‍ക്കൊപ്പം കളിക്കാനാകുന്നു എന്നത് ഏറെ മഹത്തരമായ കാര്യമാണെന്നാണ് പന്തിന്റെ ട്വീറ്റ്.

കോഹ്‍ലി ഒട്ടനവധി റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച ഇന്നിംഗ്സിനൊടുവില്‍ 157 റണ്‍സുമായി പുറത്താകാതെ നിന്നുവെങ്കിലും ഷിമ്രണ്‍ ഹെറ്റ്മ്യറും ഷായി ഹോപ്പും ചേര്‍ന്ന് മത്സരത്തില്‍ ടൈ സ്വന്തമാക്കുകയായിരുന്നു. വിന്‍ഡീസ് ഒരു ഘട്ടത്തില്‍ മത്സരം സ്വന്തമാക്കുന്ന സ്ഥിതിയില്‍ നിന്ന് മത്സരം അവസാന പത്തോവറില്‍ കൈവിടുന്ന അവസ്ഥയിലേക്ക് എത്തുകയും അവിടെ നിന്ന് അവസാന പന്തില്‍ ബൗണ്ടറി നേടിയാണ് സമനില കൈവരിച്ചത്.