ആഫ്രിക്കയിലെ മികച്ച താരത്തിനുള്ള അവാർഡ് , നോമിനേഷനുകൾ പ്രഖ്യാപിച്ചു

na

ആഫ്രിക്കയിലെ മികച്ച ഫുട്‌ബോൾ കളിക്കാരനെ കണ്ടെത്താനുള്ള അവാർഡിന്റെ ഷോർട്ട് ലിസ്റ്റ് പ്രഖ്യാപിച്ചു. കോണ്ഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്‌ബോൾ നൽകുന്ന അവാർഡിനൊപ്പം മികച്ച പരിശീലകൻ, ദേശീയ ടീം തുടങ്ങിയ അവാർഡുകളും ഉണ്ട്. ആഫ്രിക്കയിൽ നിന്നുള്ള പ്രധാന താരങ്ങളായ സലാ, മാനെ, കൂലിബാലി തുടങ്ങി എല്ലാവരും ലിസ്റ്റിലുണ്ട്.

അഷ്റഫ് ഹകിമി, ആന്ദ്രേ ഒനാന, എറിക് മാക്‌സിം ച്ചുപമോട്ടിങ്, ഹക്കിം സിയക്, ഇദ്രിസ ഗ്വെയെ, ഇസ്മായിൽ ബെന്നാക്കർ, ജോർദാൻ ആയു, നാബി കെയ്റ്റ, നിക്കോളാസ് പെപെ, റിയാദ് മഹ്‌റസ്, എൻഡിടി, വിൽഫ്രഡ് സാഹ എന്നിവരാണ് ലിസ്റ്റിലെ മറ്റു പ്രധാന താരങ്ങൾ.