“ഹിഗ്വയിനൊപ്പമുള്ള കൂട്ടുകെട്ട് ഗംഭീരം, റൊണാൾഡോ കൂടെ ഫോമിൽ എത്താൻ കാത്തിരിക്കുന്നു” – ഡിബാല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

റൊണാൾഡോ നിറം മങ്ങി നിൽക്കുകയാണെങ്കിലും ഇറ്റലിയിൽ യുവന്റസ് ഒന്നാമത് നിൽക്കുന്നത് ഡിബാലയും ഹിഗ്വയിനും തമ്മിലുള്ള മികച്ച കൂട്ടുകെട്ട് കാരണമാണ്. ഇന്നലെയും ഇരുവരുടെയും ഗോളുകൾ ആയിരുന്നു യുവന്റസിന്റെ രക്ഷയ്ക്ക് എത്തിയത്. താനും ഹിഗ്വയിനും തമ്മിൽ ഉള്ളത് ഗംഭീര കൂട്ടുകെട്ട് ആണെന്ന് ഡിബാല പറഞ്ഞു. ഒരു നോട്ടത്തിൽ തന്നെ അടുത്ത ചുവട് എന്താണെന്ന് മനസ്സിലാക്കാൻ തങ്ങൾ രണ്ടു പേർക്കും ആകുമെന്നും ഡിബാല പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാൾഡോ കൂടെ നൂറു ശതമാനം ഫിറ്റ്നെസിൽ എത്തി ഫോമിലേക്ക് തിരികെ എത്താൻ കാത്തിരിക്കുകയാണെന്നും അർജന്റീന താരം പറഞ്ഞു. അവസരങ്ങൾ കുറഞ്ഞിട്ടും പല ഓഫറുകൾ വന്നിട്ടും യുവന്റസ് വിട്ടു പോകേണ്ടതില്ല എന്ന് താൻ തീരുമാനിച്ചത് ശരിയായിരുന്നു എന്ന് ഇപ്പോൾ തെളിയുന്നു എന്ന അദ്ദേഹം പറഞ്ഞു. യുവന്റസിനായുള്ള തന്റെ പ്രകടനങ്ങൾ അതാണ് കാണിക്കുന്നത്. കഴിഞ്ഞ സീസണിൽ എന്താണ് പറ്റിയത് എന്ന് തനിക്ക് അറിയില്ല. ഈ സീസണിൽ ഗോൾ പോസ്റ്റിനോട് അടുത്താണ് താൻ കളിക്കുന്നത്. അതുകൊണ്ട് തന്നെ തന്റെ പതിവു മികവിലേക്ക് എത്താൻ കഴിയുന്നുണ്ട് എന്നും ഡിബാല പറഞ്ഞു.