റെഡ് റോസ്! തീ പാറി റോസ് ഡാർബി! ലീഡ്സ് തിരിച്ചു വരവ് അതിജീവിച്ചു മാഞ്ചസ്റ്റർ യുണൈറ്റഡ് ജയം!

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ശത്രുക്കൾ ആയ ലീഡ്സ് യുണൈറ്റഡിനെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് തകർത്തു മാഞ്ചസ്റ്റർ യുണൈറ്റഡ്. എലണ്ട് റോഡിൽ തിങ്ങി നിറഞ്ഞ ആരാധകർക്ക് മുമ്പിൽ തീ പാറും പോരാട്ടം ആണ് ഇരു ടീമുകളും കാഴ്ച വച്ചത്. ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആധിപത്യം ആണ് കാണാൻ ആയത്. ഇടക്ക് പോഗ്ബയുടെ പാസിൽ നിന്നു ലഭിച്ച സുവർണാവസരം മുതലാക്കാൻ ക്രിസ്റ്റിയാനോ റൊണാൾഡോക്ക് ആയില്ല. തൊട്ടു മുമ്പിൽ നിന്നു റൊണാൾഡോയുടെ ഷോട്ട് എമിലിയെ തടഞ്ഞു. 34 മത്തെ മിനിറ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിൽ മുന്നിലെത്തി. ലൂക് ഷായുടെ കോർണറിൽ നിന്നു ഹെഡറിലൂടെ ക്യാപ്റ്റൻ ഹാരി മഗ്വയർ ആണ് അവർക്ക് ആദ്യ ഗോൾ സമ്മാനിച്ചത്. സീസണിൽ 140 കോർണറുകളിൽ നിന്നു യുണൈറ്റഡ് നേടുന്ന ആദ്യ ഗോൾ ആയിരുന്നു ഇത്. വിമർശകർക്ക് ഉള്ള മഗ്വയറിന്റെ മറുപടി ആയി ഈ ഗോൾ. സാക്ഷാൽ റോയ് കീനു ശേഷം എലണ്ട് റോഡിൽ യുണൈറ്റഡ് നേടുന്ന ആദ്യ ഗോൾ ഇതോടെ മഗ്വയറിന് സ്വന്തമായി.

ആദ്യ പകുതിക്ക് തൊട്ടു മുമ്പ് ലിന്റലോഫിന്റെ മികച്ച ഓട്ടം സമ്മാനിച്ച പന്തിൽ നിന്നു അതിമനോഹരമായ ക്രോസ് ബോക്സിന് അകത്തേക്ക് ജേഡൻ സാഞ്ചോ നൽകി. മികച്ച ഒരു ഹെഡറിലൂടെ ഗോൾ കണ്ടത്തിയ ബ്രൂണോ ഫെർണാണ്ടസ് യുണൈറ്റഡിനു രണ്ടാം ഗോളും സമ്മാനിച്ചു. രണ്ടാം പകുതിയിൽ ബിയേൽസ റഫീനിയ അടക്കമുള്ളവരെ കളത്തിൽ ഇറക്കി. തുടർന്ന് കണ്ടത് മറ്റൊരു ലീഡ്സ് യുണൈറ്റഡിനെ ആയിരുന്നു. 53 മത്തെ മിനിറ്റിൽ ജൂനിയർ ഫിർപോയുടെ പാസിൽ നിന്നു ക്രോസ് ചെയ്യാനുള്ള റോഡ്രിഗോയുടെ ശ്രമം ഡിഹയെ മറികടന്നു ഗോൾ ആയതോടെ മത്സരത്തിൽ ലീഡ്സ് തിരിച്ചു വന്നു. തൊട്ടടുത്ത നിമിഷം ഡാനിയേൽ ജെയിംസിന്റെ പാസിൽ നിന്നു റഫീനിയ സമനില ഗോൾ കൂടി നേടിയതോടെ ലീഡ്സ് ആരാധകർ വലിയ ആവേശത്തിലായി. ലീഡ്സ് ആരാധകരുടെ പിന്തുണയോടെ ഇരച്ചു വന്നെങ്കിലും യുണൈറ്റഡ് പിടിച്ചു നിന്നു. പ്രതിരോധത്തിലെ പിഴവുകൾ വീണ്ടും ലീഡ്സിന് വിനയായപ്പോൾ 70 മത്തെ മിനിറ്റിൽ യുണൈറ്റഡ് ഒരിക്കൽ കൂടി മത്സരത്തിൽ മുന്നിലെത്തി. സാഞ്ചോയുടെ പാസിൽ നിന്നു പകരക്കാരനായി ഇറങ്ങിയ ബ്രസീലിയൻ താരം ഫ്രഡിന്റെ ഉഗ്രൻ അടി ലീഡ്സ് ഗോൾ കീപ്പർക്ക് അവസരം ഒന്നും നൽകിയില്ല.

Img 20220220 Wa0299

ഗോൾ ആഘോഷിക്കുന്ന സമയത്ത് ലീഡ്സ് ആരാധകരുടെ ഏറു യുണൈറ്റഡ് താരം എലാഗ്നക്ക് ഏൽക്കുന്നതും കാണാൻ ആയി. ഇതിനു തൊട്ടു പിറകെ ബ്രൂണോ ഫെർണാണ്ടസ് ഒരുക്കിയ മികച്ച ഒരു അവസരം പകരക്കാരനായി ഇറങ്ങിയ യുവ താരം ആന്റണി എലാഗ്നക്ക് ആയില്ല. സമനില നേടാനുള്ള ലീഡ്സ് ശ്രമങ്ങൾക്ക് ഇടയിൽ എന്നാൽ 88 മത്തെ മിനിറ്റിൽ യുണൈറ്റഡ് ജയം ഉറപ്പിച്ചു. ബ്രൂണോ ഫെർണാണ്ടസ് നൽകിയ പാസിൽ നിന്നു ആന്റണി എലാഗ്ന ഇത്തവണ ലക്ഷ്യം കണ്ടപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ജയം ഉറപ്പിച്ചു. ചാറിയ മഴത്ത് മറ്റൊരു പ്രീമിയർ ലീഗ് ക്ലാസിക് മത്സരം തന്നെയാണ് റോസ് ഡാർബിയിൽ കാണാൻ ആയത്. ജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് നാലാം സ്ഥാനത്ത് തുടരും. നിലവിൽ അഞ്ചാമതുള്ള വെസ്റ്റ് ഹാം യുണൈറ്റഡിനെക്കാൾ നാലു പോയിന്റ് മുകളിൽ ആണ് അവർ. അതേസമയം ലീഡ്സ് പതിനഞ്ചാം സ്ഥാനത്ത് ആണ്.